തിരുവനന്തപുരം :ബിജെപിയുടെ നേതൃത്വത്തിൽ ഒരു മാസമായി ആചരിച്ചു വരുന്ന ബി ആർ അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ഭാരതീയ വിചാര കേന്ദ്രത്തിൽ സംഘടിപ്പിച്ച ബി ആർ അംബേദ്കർ സമ്മാൻ അഭിയാൻ സെമിനാർ ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് ശ്രീ വിനയ് സഹസ്രബുദ്ധേ ഉത്ഘാടനം ചെയ്തു.
ഭാരത ചരിത്രത്തിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന നേതാവായിരുന്നു ബി ആർ അംബേദ്കറെന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതി യുടെ പേരിൽ അകറ്റി നിറുത്തിയിരുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാര യിലേയ്ക്കും ദേശീയതയുടെയും ഭാഗമാക്കി മാറ്റാൻ ശ്രമിച്ച നേതാവായിരുന്നു ബി ആർ അംബേദ്കറെന്ന് അദ്ദേഹം ഉത്ഘാടന പ്രഭാഷണ ത്തിൽ പറഞ്ഞു
ബിജെപി
സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ കരമന ജയൻ അധ്യക്ഷനായ ചടങ്ങിൽ ശ്രീ കുമ്മനം രാജശേഖരൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ, കെ പി എം എസ് നേതാവ് ശ്രീ സി ഓ രാജൻ, ബിജെപി നേതാക്കളായ വി ടി രമ ടീച്ചർ,വി ശിവൻകുട്ടി,പി അശോക് കുമാർ, പാലോട് സന്തോഷ്, അഡ്വ: ഡാനി ജെ പോൾ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറി തിരുമല അനിൽ തുടങ്ങിയവർ സംസാരിച്ചു
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് സജി സ്വാഗതവും സുനി ചന്ദ്രൻ നന്ദിയും പറഞ്ഞു