30/7/22
ചെന്നൈ :തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പോളിയാണ്, ശ്രീലങ്കക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യാജരേഖകള്‍ ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നല്‍കിയെന്ന പ്രശ്നം ഏറ്റെടുത്തതിന് ബിജെപി തമിഴ്നാട് പ്രസിഡന്‍റ് അണ്ണാമലൈയെ അഭിനന്ദിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്.
ഈ പ്രശ്നത്തില്‍ ഒരു നീതിയുടെ കാവല്‍ക്കാരന്‍റെ പങ്ക് വഹിച്ചതിന് അണ്ണാമലൈയെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ അഭിനന്ദിച്ചു. ‘ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഞാന്‍ ബിജെപി പ്രസിഡന്‍റ് അണ്ണാമലൈയെ അഭിനന്ദിക്കുന്നു. ജനാധിപത്യത്തില്‍ ഒരു കാവല്‍ക്കാരന്‍റെ പങ്ക് അണ്ണാമലൈ വഹിച്ചു. അണ്ണാമലൈ ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം വെളിച്ചം കാണില്ലായിരുന്നു’- ജഡ്ജി പറഞ്ഞു.
54 വ്യാജപാസ്പോര്‍ട്ടുകള്‍ അനുവദിക്കാന്‍ സഹായിച്ച മധുരൈയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ച് ജസ്റ്റിസ് സ്വാമിനാഥന്‍ നടുക്കം പ്രകടിപ്പിച്ചു. അഴിമതിക്കാരായ ശക്തികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാര്‍ എല്ലാറ്റില്‍ നിന്നും ഒളിഞ്ഞ് ജീവിക്കുകയല്ലെന്നും അടിസ്ഥാന യാഥാര‍്ത്ഥ്യങ്ങളില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞുമാറി നില്‍ക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. ‘പത്രങ്ങളിലാണ് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ഈ പ്രശ്നങ്ങള്‍ വന്‍തോതില്‍ ഉയര്‍ത്തുന്നതായി ഞാന്‍ വായിച്ചത്.’- ജഡ്ജി അഭിപ്രായപ്പെട്ടു. .