കത്ത് വിവാദം കത്തുന്നു ;ഇന്നും സംഘർഷം, സമരം ശക്തമാക്കും, നിയമ പോരാട്ടം തുടരുമെന്നും വി വി രാജേഷ്1 min read

14/11/22

തിരുവനന്തപുരം :കത്ത് വിവാദത്തിൽ കോർപറേഷനിൽ സമരം കടുപ്പിക്കുമെന്ന് ബിജെപി.ഇന്ന് രാവിലെ മുതൽ തന്നെ കോർപറേഷൻ പരിസരം സംഘർഷ ഭരിതമായിരുന്നു. കോർപറേഷൻ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

കോര്‍പ്പറേഷന്‍ സംഘര്‍ഷഭരിതമാകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു സമരം കൂടുതല്‍ ശക്തമാക്കും. നിയമപോരാട്ടം തുടങ്ങുമെന്ന് വി വി രാജേഷ് പറഞ്ഞു.

രാജിവയ്ക്കുംവരെ സമരമെന്ന് യുഡിഎഫ് അറിയിച്ചു. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം നാളെയാണ്. മറ്റന്നാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്താനും തീരുമാനം. അതേസമയം മേയറുടെ കത്തിനെക്കുറിച്ച്‌ അറിയില്ലെന്ന് ഡി.ആര്‍.അനില്‍. ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ഡി.ആര്‍.അനില്‍ മൊഴി നല്‍കി.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ വിജിലന്‍സ് ഇന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. നാളയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചേക്കും.

കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും. കത്തിന്റെ അസല്‍ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം തുടരാന്‍ ആകു എന്ന നിലപാടിലുറച്ചാണ് ക്രൈം ബ്രാഞ്ച്. റിപ്പോര്‍ട്ട് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറും. കത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച്‌ സിപിഐഎമ്മും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *