ബോധേശ്വരൻ (1901-1990) ഇന്ന് 34 -ാം സ്മൃതിദിനം … സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

 

“ജയ ജയ കോമള കേരള ധരണി
ജയ ജയ മാമക പൂജിത ജനനി
ജയ ജയ പാവന ഭാരത ഹരിണി
ജയ ജയ ധർമ്മ സമന്വയരമണീ ” എന്നിവരികൾ ഏറെ പ്രശസ്തമാണ്.ഈ ഗാനത്തെ കേരളത്തിൻ്റെ സാംസ്കാരിക ഗാനമായി 2014-ൽ പ്രഖ്യാപിച്ചു……

പ്രമൂഖ സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ ബോധേശ്വരൻ ഓർമ്മയായിട്ട്
ഇന്ന് 34 കൊല്ലം. ബോധേശ്വരൻ്റെ യഥാർത്ഥ നാമം കേശവപിള്ള എന്നാണ്.
നെയ്യാറ്റിൻകരയിൽ ചമ്പയിൽ വീട്ടിൽ
കുഞ്ഞൻപിള്ളയും കുഞ്ചുവീട്ടിൽ ജാനകി പ്പിള്ളയുമാണ് മാതാപിതാക്കൾ. ആര്യസമാജത്തിൻ്റെ തത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സന്ന്യാസജീവിതം ആരംഭിച്ചു. പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു. സ്വാതന്ത്ര്യസമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി.ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങിയ നിരവധി സമരങ്ങളിൽ പങ്കെടുത്തു.ദേശാഭിമാനപ്രചോദിതമായ കവിതകളിലൂടെശ്രദ്ധേയനായി….
ആദർശാരാമം, സ്വതന്ത്രകേരളം, ഹൃദയാങ്കുരം, ധനഗീത, രക്തരേഖകൾ തുടങ്ങിയ പ്രധാനകൃതിആണ്…..
തിരുവനന്തപുരം വിമൻസ് കോളേജിൽ സംസ്കൃതം അദ്ധ്യാപികയായിരുന്ന പ്രൊഫ. കാർത്ത്യായനിയമ്മയായിരുന്നു ഭാര്യ.പ്രശസ്ത എഴുത്തുകാരിയും പ്രൊഫ. ഹൃദയകുമാരി,
കവയിത്രി സുഗതകുമാരി, പൊഫ.സുജാത ദേവി എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *