എസ് . പ്രദീപിന് ഭാരത് സേവക് സമാജിന്റെ (ബി എസ് എസ് ) ദേശീയ പുരസ്കാരം1 min read

തിരുവനന്തപുരം:ആരോഗ്യ മേഖലയിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനത്തിലും നൽകിയ മികച്ച സംഭാവന കണക്കിലെടുത്ത് RCC റേഡിയോഡയഗ്നോസ്സിസ്സ് വിഭാഗത്തിൽ ടെക്നിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ആയ ശ്രീ S പ്രദീപിന് ഭാരത് സേവക് സമാജിന്റെ (ബി എസ് എസ് ) ദേശീയ പുരസ്കാരം സമ്മാനിച്ചു.

കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി എസ് എസ് ദേശീയ ചെയർമാൻ ഡോ. ബി എസ് ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.

രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഭാരത് സേവക് സമാജ് ഡയറക്ടർ ജനറൽ മഞ്ജു ശ്രീകണ്ഠൻ, ജയ ശ്രീകുമാർ, അസ്സി. ഡയറക്ടർ വിനോദ് ടി. ജെ, ജോയിന്റ് ഡയറക്ടർ സിന്ധു മധു,സൂര്യ കവി ഡോ. ജയദേവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *