തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി1 min read

 

തിരുവനന്തപുരം :ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് ഫെബ്രുവരി 22 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇ.ആര്‍.ഒ എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ (വാര്‍ഡ് 64), ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ കുന്നനാട് (വാര്‍ഡ് 13), പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ കോവില്‍വിള (വാര്‍ഡ് 06) പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ അടയമണ്‍ (വാര്‍ഡ് 08) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മാതൃക പെരുമാറ്റ ചട്ടം ജനുവരി 27 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 05 ആണ്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഫെബ്രുവരി 06 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 08. ഫെബ്രുവരി 23 നാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *