കാലിക്കറ്റ്’ സിൻഡിക്കേറ്റ്; ഗവർണറുടെ അനുമതി ഇല്ലാതെ ബില്ല് അവതരിപ്പിക്കാൻ നീക്കം1 min read

24/2/23

കോഴിക്കോട് സർവ്വകലാശാലയിൽ യഥാസമയം തിരഞ്ഞെടുപ്പ് നടത്താതെ , പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടി നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കുവാനുള്ള 158 -) ഭേദഗതി ബിൽ തിങ്കളാഴ്ച (ഫെബ്രുവരി 27 ) ന് നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനമാനിച്ചുകൊണ്ടുള്ള സമയക്രമ പട്ടികയും ബില്ലും പ്രസിദ്ധപ്പെടുത്തി.

എക്സ് ഒഫിഷ്യോ അംഗങ്ങളെ കൂടാതെ 13 പേരെ പുതുതായി നാമനിർദ്ദേശം ചെയ്യാനാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.

പ്രതിപക്ഷ അംഗങ്ങൾ തെരഞ്ഞെടുപ്പിൽ വരുന്നത് ഒഴിവാക്കാനും സർവകലാശാല ഭരണം പൂർണ്ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലാ ക്കുവാനുമാണ് യഥാസമയം തിരഞ്ഞെടുപ്പ് നടത്താത്തതെന്നും, പുതിയ ബില്ല് അസംബ്ലിയിൽ അവതരിപ്പിക്കുന്നതെന്നും അറിയുന്നു. എന്നാൽ കേരള സർവകലാശാല യഥാസമയം തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

സർക്കാരിൻറെ സഞ്ചിത നിധിയിൽ നിന്ന് അധിക തുക ചെലവാക്കേണ്ടതു ള്ളതായി ബില്ലിന്റെ ധനകാര്യ മെമ്മോറാണ്ഡത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനയുടെ 299 (1) വകുപ്പ് പ്രകാരം ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്.

ബില്ല് അവതരിപ്പിക്കുന്നതിന് അനുമതി ചോദിച്ചുകൊണ്ടുള്ള കത്ത് കഴിഞ്ഞയാഴ്ച സർക്കാർ ഗവർണർക്ക് കൈമാറിയെങ്കിലും ഗവർണർ ബില്ല് അവതരിപ്പിക്കുവാൻ അനുമതി നൽകിയിട്ടില്ല. കാലിക്കറ്റ്
യൂണിവേഴ്സിറ്റി ആക്ടിന്റെ 7 (4 )വകുപ്പ് പ്രകാരം സെനറ്റ്/സിൻ ഡിക്കേറ്റ് സമിതികൾ കാലാവധി അവസാനിച്ച് പിരിച്ചുവിടപ്പെട്ടാൽ ഒരു താൽക്കാലിക ഭരണസമിതി രൂപീകരിക്കാനുള്ള അധികാരം ഗവർണറിൽ മാത്രം നിക്ഷിപ്തമാണ്. ഈ വകുപ്പ് യൂണിവേഴ്സിറ്റി നിയമത്തിൽ ഉള്ളപ്പോൾ സമാനമായി മറ്റൊരു അധികാരകേന്ദ്രം കൂട്ടിച്ചേർക്കുന്നത് ചട്ടവിരുദ്ധമാണ്.

അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള നിലവിലെ അ ധികാരത്തിൽ നിന്നും ഗവർണറെ ഒഴിവാക്കുന്നതിനാണ് ഈ പുതിയ ബില്ല് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഗവർണർ ഈ ബില്ല് ഒപ്പുവയ്ക്കുവാൻ സാധ്യതയില്ല.ഗവർണറുടെ അനുമതി ലഭിക്കാതെ ബില്ലിന്റെ ക്രമ പട്ടിക നിശ്ചയിച്ച് ബില്ല് നിയമ സഭ അംഗങ്ങൾക്ക് വിതരണം ചെയ്യുകയായിരുന്നു.

ഇന്നലെ ഗവർണറുമായി നടന്ന കൂടിക്കാഴ്ചയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബില്ലിന്റെ അനുമതി വിഷയം ചൂണ്ടിക്കട്ടിയിരുന്നുവെങ്കിലും ഗവർണറുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അനുകൂലമായിരുന്നില്ലെന്ന് അറിയുന്നു.

സെനറ്റ് തെരഞ്ഞെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്നും, മാർച്ച്‌ 6ന് സെനറ്റിന്റെ കാലാവധി അവസാനിക്കുമ്പോൾ, യൂണിവേഴ്സിറ്റി നിയമപ്രകാരം ഗവർണർ താൽക്കാലിക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ:ഷിബി.എം. തോമസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കാനിരിക്കെയാണ ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *