പുനഃസംഘടിപ്പിച്ച പഠനബോർഡുകൾക്ക് അംഗീകാരം നൽകണമെന്ന കണ്ണൂർ വിസി യുടെ ശുപാർശ ഗവർണർ നിരാകരിച്ചു1 min read

8/7/22

തിരുവനന്തപുരം :കണ്ണൂർ സർവ്വകലാശാല പുതുതായി നാമനിർദ്ദേശം ചെയ്ത 72 വിവിധ ബോർഡ് ഓഫ് സ്റ്റഡീസ്(പഠന ബോർഡ് )അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം നൽകണമെന്ന വിസി യുടെ ശുപാർശ ഗവർണർ നിരാകരിച്ചു.ഗവർണർ നടത്തേണ്ട നാമ നിർദ്ദേശങ്ങൾ സർവ്വകലാശാലയ്ക്ക് എങ്ങിനെ നടത്താനാവു മെന്ന് വിശദീകരിക്കാൻ വിസി യോട് ആവശ്യപ്പെട്ടു.

സർവ്വകലാശാല ചട്ടപ്രകാരം ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം ഗവർണറിൽ നിക്ഷിപ്ത മാണ്.സർവകലാശാല ആരംഭിച്ച 1996 മുതൽ വിവിധ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ ഗവർണറാണ് നാമനിർദ്ദേശം ചെയ്യുന്നത്. എന്നാൽ അതിന് കടകവിരുദ്ധമായി കഴിഞ്ഞ വർഷം സർവ്വകലാശാല തന്നെ നേരിട്ട് വിവിധ ബോർഡ് അംഗങ്ങളെ നിശ്ചയിക്കുകയായിരുന്നു. സർവ്വകലാശാലയുടെ നടപടി ചോദ്യം ചെയ്ത് അക്കാദമിക് കൗൺസിൽ അംഗം ഷിനോ. പി. ജോസ് ഹർജ്ജി ഫയൽ ചെയ്തതിനെ തുടർന്ന് സർവ്വകലാശാലയുടെ നടപടി ഹൈക്കോ ടതിയുടെ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. പഠന ബോർഡുകളിൽ സീനിയർ അധ്യാപകരെ ഒഴിവാക്കി സർവീസ് കുറഞ്ഞവരെയും സ്വാശ്രയകോളേജ് അധ്യാപകരെയും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയേയും നാമനിർദ്ദേശം ചെയ്തതിരുന്നതായും ആക്ഷേപമുണ്ടായിരുന്നു.

വിവിധ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിലുൾപ്പടെ വ്യാപക വീഴ്ചകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ,പഠന ബോർഡുകളിൽ സീനിയർ അധ്യാപകരെ മാത്രമേ ഗവർണർ നാമനിർദ്ദേശം ചെയ്യാവുവെന്നും, സ്വശ്രയ കോളേജ് അധ്യാപകരെ ബോർഡു കളിൽ നിന്ന് നിർബന്ധമായും ഒഴിവാക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്കു നൽകിയ നിവേദനത്തിൽ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *