കാലിക്കറ്റ് യൂണിവേഴ്സിറ്റി: ഗവർണർ നാമ നിർദ്ദേശം ചെയ്ത അദ്ധ്യാപകരുടെ പത്രിക സ്വീകരിക്കുവാൻ ഗവർണ്ണറുടെ ഉത്തരവ്, റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഗവർണർ റദ്ദാക്കി1 min read

 

തിരുവനന്തപുരം :കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ നാമനിർദ്ദേശപത്രിക നല്കിയ ഗവർണർ നാമ നിർദ്ദേശം ചെയ്ത യൂണിവേഴ്സിറ്റി അദ്ധ്യാപകരായ പ്രൊഫ.പി. രവീന്ദ്രൻ പ്രൊഫ.ടി.എം.വാസുദേവൻ എന്നിവരുടെ പത്രികകൾ തള്ളിയ റിട്ടേർണിംഗ് ഓഫീസറായ രജിസ്ട്രാറുടെയും, തീരുമാനം ശരിവച്ച വൈസ് ചാൻസലറുടെയും നടപടി ഗവർണ്ണർ റദ്ദുചെയ്തു.
രണ്ട് അധ്യാപകരുടെയും നാമനിർദേശ പത്രികകൾ സ്വീകരിച്ച് എത്രയും പെട്ടെന്ന് സിൻഡിക്കേററ് തെരഞ്ഞെടുപ്പ് നടത്താനും ഗവർണ്ണർ നിർദ്ദേശി ച്ചു .

റിട്ടേർണിംഗ് ഓഫീസറായ രജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആക്ടും സ്റ്റാറ്റ്യൂട്ട്സും പ്രകാരം തന്നിൽ നിക്ഷിപ്തമായ അധികാരത്തെ മറികടന്നു കൊണ്ടാണ് പ്രൊഫ.രവീന്ദ്രൻ്റേയും, പ്രൊഫ.വാസുദേവൻ്റേയും പത്രികകൾ തള്ളിയതെന്നും ഗവർണ്ണറുടെ ഉത്തരവിൽ പറയുന്നു.
പരാതിയെ തുടർന്ന് സിണ്ടിക്കേറ്റ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്ന ഗവർണരുടെ ഉത്തരവ് പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *