ലണ്ടൻ :ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തില്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനില്‍ ഉള്‍പ്പെടെ ആഘോഷങ്ങൾ നടത്തിയതിനെ തുടര്‍ന്ന് ലണ്ടനില്‍ പൊലീസ് പട്രോളിങ് ശക്തമാക്കി.
ഇന്ത്യ ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങള്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ലണ്ടനില്‍ ഉള്‍പ്പെടെ തെരുവുകളില്‍ ഹമാസിനു പിന്തുണ നല്‍കി ആളുകള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത് .
പലസ്തീൻ പതാകകള്‍ കയ്യിലേന്തിയും കാറിന്റെ ഹോണുകള്‍ മുഴക്കിയും ആഹ്ലാദം പ്രകടിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് പൊലീസ് പട്രോളിങ് ശക്തമാക്കിയത്. സംഘര്‍ഷം രൂക്ഷമാകുമ്ബോള്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രതിഷേധിക്കാനുള്ള ലണ്ടൻ നിവാസികളുടെ അവകാശം സംരക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തുര്‍ക്കി, ഇറാൻ, ഇറാഖ്, ജോര്‍ദൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളിലും ഹമാസ് ആക്രമണത്തെ പിന്തുണച്ച് ആഘോഷപ്രകടനങ്ങള്‍ നടന്നിരുന്നു. കൂടാതെ ഇറാൻ, ഖത്തര്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ പലസ്തീനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഹമാസ് ഇസ്രയേലിനെതിരെ ശനിയാഴ്ച രാവിലെ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 300 പേരെങ്കിലും കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഡിഫൻസ് ഫോഴ്‌സ് ആരംഭിച്ച ഓപ്പറേഷൻ അയണ്‍ സ്വാര്‍ഡ്‌സ് പ്രത്യാക്രമണ സൈനിക നടപടിയില്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി 230-ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.