അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും, നാട്ടുകാരുടെയും ശ്രദ്ധക്ക്….;സംസ്ഥാനത്തെ 250സ്കൂളുകൾ ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നെന്ന് റിപ്പോർട്ട് ;കൊല്ലം ഒന്നാമത്, രണ്ടാമത് തിരുവനന്തപുരം1 min read

17/10/22

തിരുവനന്തപുരം :സംസ്ഥാനത്തെ 250 സ്കൂളുകൾ ലഹരി മാഫിയ ലക്ഷ്യം വയ്ക്കുന്നെന്ന് എക്സ്സൈസ് ഇന്റലിജന്റ്സ് റിപ്പോർട്ട്

ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രശ്നസാധ്യതാ സ്കൂളുകളെ ക്രമപ്പെടുത്തിയത്. ഇതേതുടര്‍ന്ന്, ഈ സ്കൂളുകളില്‍ ഇടക്കിടെ മിന്നല്‍ പരിശോധന നടത്താന്‍ എക്സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

മിന്നല്‍ പരിശോധന സ്കൂള്‍ അധികൃതരെ അറിയിക്കും. എന്നാല്‍, ദിവസം, സമയം എന്നിവ അറിയിക്കില്ല. ഈ സ്കൂളുകളുടെ പരിസരങ്ങളില്‍ ബൈക്ക് പട്രോളിങ് നടത്തും.

ബസ് കാത്തിരിപ്പുകേന്ദ്രം, ഇന്റര്‍നെറ്റ് കഫേ, ജ്യൂസ് പാര്‍ലറുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പട്രോളിങ് ഉണ്ടാകും.

പ്രശ്നസാധ്യത സ്കൂളുകളുടെ എണ്ണം

തിരുവനന്തപുരം: 25

കൊല്ലം: 39

പത്തനംതിട്ട: 22

ആലപ്പുഴ: 22

കോട്ടയം: 14

ഇടുക്കി: 18

എറണാകുളം: 13

തൃശൂര്‍: 28

പാലക്കാട്: 14

മലപ്പുറം: 15

കോഴിക്കോട്: 12

വയനാട്: 11

കണ്ണൂര്‍: 10

കാസര്‍കോട്: 7

Leave a Reply

Your email address will not be published. Required fields are marked *