21/7/22
തിരുവനന്തപുരം :ആണും പെണ്ണും അടുത്തടുത്ത് ഇരിക്കുന്നത് തടയാൻ “സദാചാര വാദികൾ “സീറ്റുകൾ തകർത്തു. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലേ കുട്ടികളാണ് ഇപ്പോൾ താരങ്ങൾ.
‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോ ല്ലെ’ എന്ന കുറിപ്പോടെ വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റു വിദ്യാര്‍ഥികളും ഇതോടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെനോ ഇത്രയേറെ പിന്തുണ ലഭിക്കുമെന്നോ വിദ്യാര്‍ഥികള്‍ പോലും കരുതിയിട്ടുണ്ടാവില്ല.
ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു. ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
മുന്‍പും ഇത്തരം വിവേചനങ്ങള്‍ക്കെതിരെ കോളജില്‍ സമരം നടന്നിരുന്നു. വൈകിട്ട് 6.30ന് മുന്‍പായി പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ കയറണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയായിരുന്നു അന്നത്തെ സമരം. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മൂന്നു മാസം നടത്തിയ സമരത്തെത്തുടര്‍ന്ന് സമയം രാത്രി 9.30 വരെ ദീര്‍ഘിപ്പിച്ചു.