സർഗാത്മകതയാൽ ലഹരിക്കെതിരെ പോരാടി തൃക്കാക്കര കെ എം എം കോളേജ് വിദ്യാർത്ഥികൾ1 min read

18/10/22

എറണാകുളം :സർഗാത്മകതയാൽ ലഹരിക്കെതിരെ പ്രതിരോധം ഒരുക്കാനുള്ള ശ്രമത്തിലാണ് തൃക്കാക്കര കെ. എം. എം. കോളേജിലെ വിദ്യാർത്ഥികൾ.

ലഹരി വിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ചു എറണാകുളം മറൈൻ ഡ്രൈവിൽ വിദ്യാർത്ഥികൾ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

ജീവനി നൊ ടു ഡ്രഗ്സ് യെസ് ടു ലൈഫ് എന്നു പേരിട്ട കലാ പ്രകടനം അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ഹൈഡ്രജൻ ബലൂൺ ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ലഹരി വിമുക്ത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എകാങ്ക അഭിനയവും നിശ്ചല ദൃശ്യങ്ങളും ഡാൻസ്, ഗാനങ്ങൾ, കവിതാലാപനം എന്നിവയും പ്രദർശിപ്പിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആയിരുന്നു കലാ പ്രകടനം .

പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ദേശിയ പോസ്റ്റര്‍ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്തവരുടെ പോസ്റ്ററുകളുടെ ഡിജിറ്റല്‍ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മത്സരത്തില്‍ പതിനഞ്ചു സംസ്ഥാനങ്ങളില്‍ നിന്നായി 175 ല്‍ അധികം എന്‍ട്രികളാണ് ലഭിച്ചത്.

ലഹരി വിമുക്ത പ്രചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡാന്‍സ് ഡ്രാമ, ഫെയ്‌സ് പെയിന്റിംഗ്, ടാറ്റു വര്‍ക്ക് എന്നിവയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *