ആലപ്പുഴ :ചട്ടമ്പിസ്വാമികളുടെ ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ സമർപ്പണകർമ്മം വിദ്യാധിരാജ ഇൻ്റർനാഷണൽ പ്രസിഡന്റ് ഡോ.ഡി.എം. വാസുദേവൻ നിർവ്വഹിച്ചു. സമ്മേളനം സെക്രട്ടറി ജനറൽ പെരുമുറ്റം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വിദ്യാധിരാജ ഇന്റർനാഷണലിന്റെ നോർത്ത് അമേരിക്കൻ ചാപ്റ്റർ പ്രസിഡൻ്റ് ശ്രീ ബി. ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. തിരുവനന്ത പൂരം ചട്ടമ്പിസ്വാമി ആർക്കൈവ്സ് പ്രസിഡൻ്റ് ഡോ.ആർ.രാമൻ നായർ ചിത്രചരിത്രം അവതരിപ്പിച്ചു.
സ്വാമി ശങ്കരാമൃതാനന്ദ പുരി, സ്വാമിനി കൃഷ്‌ണാനന്ദ പൂർണ്ണിമാമയി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
വിദ്യാ ധിരാജ ഇന്റർനാഷണൽ കോയമ്പത്തൂർ ചാപ്റ്റർ പ്രസിഡൻ്റ് വി.എസ്. സുഭാഷ്, സെക്രട്ടറി നന്ദകുമാർ ഉണ്ണി ത്താൻ, ശ്രീ.വിജയരാഘവൻ ചെന്നൈ, വള്ളികുന്നം ജയമോഹൻ, വിദ്യാധിരാജ ഇൻ്റർനാഷണൽ ഡയറക്ടർമാരായ അഡ്വ.ജി.പി.രവിന്ദ്രൻ നായർ, ആർ.ചന്ദ്രൻ ഉണ്ണിത്താൻ, റ്റി.ഡി.വിജയൻ നായർ, പി.സി.നായർ, അനന്തൻ ആർ പിള്ള, അഡ്വ.വിഷ്ണുലാൽ.വി.എൽ, ആർ.രാജേന്ദ്രൻ നായർ, മീന മുരളീധരൻ, കെ.രാജശേഖൻ കായംകുളം, ശ്രീമതി പൊന്നു.റ്റി. എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വച്ച് ചട്ടമ്പിസ്വാമികളുടെ ജീവിതവും ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയ യശ്ശശരീരനായ പ്രൊ.എ.വി.ശങ്കര വാര്യർ, ശ്രീ.വൈക്കം വിവേകാനന്ദൻ, ശ്രീ.ബി.ഗോപിനാഥപിള്ള നോർത്ത അമേരിക്ക, ഡോ.എ.എം.ഉണ്ണികൃഷ്‌ണൻ എന്നിവരെയും, പ്രതിമയുടെ ശിൽപ്പികളായ ശ്രീ.ജെ.ഡി.ഗോപനെയും സൈഗാളിനെയും ആദരിച്ചു.
വിദ്യാധിരാജ ഇന്റർനാഷണൽ ഡയറക്‌ടർമാരായ അഡ്വ. ഭാവന സ്വാഗതവും, ശ്രീമതി സോജ ഗോപാ ലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.