12/6/22
തിയേറ്ററുകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ചെക്കൻ എന്ന മൂവിയിലെ മൂന്നാമത്തെ ഗാനം കൂടി പുറത്തു വിട്ടു. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ചു നവാഗതനായ ഷാഫി എപ്പിക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് ചെക്കൻ.
ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രം അഞ്ചോളം ഗാനങ്ങൾ കൊണ്ട് ഒരുക്കിയ മ്യൂസിക്കൽ സിനിമയാണ്.
‘ഒരു കാറ്റ് മൂളണ്..’എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത് നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് ആണ്.
നഞ്ചിയമ്മയുടെ താരാട്ട് പാട്ടോട് കൂടി തുടങ്ങുന്ന ചിത്രം അവസാനിക്കുന്നതും ഒരു നാടൻ പാട്ടോട് കൂടിയാണ്.അത് കൊണ്ടുതന്നെ തിയേറ്റർ വിട്ടിറങ്ങിയാലും ആ നാടൻ പാട്ടുകൾ പ്രേക്ഷകരുടെ കൂടെത്തന്നെ ഉണ്ടാകും.
ഈ മാസം 10 ന് പുറത്തിറങ്ങിയ ചിത്രം വലിയ സിനിമകളോട് ചേർന്ന് മുപ്പതോളം തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറികൊണ്ടിരിക്കുന്നു.
ആദ്യ ഗാനങ്ങൾക്ക് കിട്ടിയ സോഷ്യൽ മീഡിയ സപ്പോർട്ട് ഈ ഗാനത്തിനും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങൾ എന്ന് അണിയറ പ്രവർത്തകർ പറയുന്നു.
മറ്റു ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് നാടൻ പാട്ട് ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ്, നഞ്ചിയമ്മ എന്നിവരാണ്. ഗപ്പി, ചാലക്കുടിക്കാരൻ ചെങ്ങാതി ഫെയിം വിഷ്ണു പുരുഷനാണ് ചെക്കനായി വേഷമിടുന്നത് .
ആതിര നായികയും.
കൂടാതെ അബൂ സലിം, വിനോദ് കോവൂർ, തസ്‌നിഖാൻ, അലി അരങ്ങാടത്ത്,ഷിഫാന, ലിയ അമൻസ്, അമ്പിളി,സലാം കല്പറ്റ, മാരാർ, അഫ്സൽ തുവൂർ തുടങ്ങി ഒട്ടേറെ നാടക കലാകാരന്മാരും, പുതുമുഖങ്ങളും വേഷമിടുന്നുണ്ട്.
സുരേഷ് റെഡ് വൺ ക്യാമറയും, ജർഷാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
പശ്ചാത്തല സംഗീതം സിബു സുകുമാരൻ, മെയ്ക്കപ്പ് ഹസ്സൻ വണ്ടൂർ, കല ഉണ്ണി നിറം.വസ്ത്രലങ്കാരം സുരേഷ് കോട്ടോല.പ്രൊ.കൺട്രോളർ ഷൌക്കത്ത് വണ്ടൂർ,
പ്രൊജക്റ്റ് ഡിസൈനർ അസിം കോട്ടൂർ.പ്രൊ. മാനേജർ റിയാസ് വയനാട്,
പി ആർ ഓ -അജയ് തുണ്ടത്തിൽ ….