തിരുവനന്തപുരം :ചെറുവാരക്കോണം ലോ കോളേജിൽ സംഘർഷം.മാനേജർ അഡ്വ. സുനിൽ രാജിനെ കുറച്ചു പേർ ചേർന്ന് ആക്രമിച്ചെന്നും, ആക്രമിച്ചവർ TT പ്രവീണിന്റെ ഗുണ്ടകളാണെന്നും ഒരു വിഭാഗം പേർ ആരോപിച്ചു. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ആക്രമിച്ചവർ കോളേജ് ക്യാമ്പസിൽ നിന്നും ഓടി രക്ഷപ്പെട്ടു. പാറശാല പോലീസ് പ്രതികൾക്കായി തിരിച്ചിൽ ആരംഭിച്ചു.
2024-07-10