20/8/23
തിരുവനന്തപുരം :മാധ്യമങ്ങൾക്ക് പഴയ പോലെ വിശ്വാസ്ഥ്യത നിലനിര്‍ത്താന്‍ കഴിയുന്നോണ്ടോ എന്ന് മുഖ്യമന്ത്രി .കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ള ഭരണകൂട ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും , ആശയ കുഴപ്പം ഒഴിവാക്കാന്‍ മാധ്യമങ്ങള്‍ നഷ്ടപ്പെട്ട ബാധ്യത വീണ്ടെടുക്കണം , നാട് മുഴുവനായി മെച്ചപെടാതെ ഒരു വ്യവസായം മാത്രം അഭിവൃത്തിപെടില്ല , നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ സമഗ്രതയോടെ വിലയിരുത്തപ്പെടണം എന്നും മുഖ്യമന്ത്രി പറഞ്ഞു .അതോടൊപ്പം വസ്തുത വിരുദ്ധമായ വാര്‍ത്തകളെ സാമൂഹിക മാധ്യമം തുറന്ന് കാട്ടുന്നു എന്നും ,മാധ്യമ മേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങള്‍ തിരുത്തല്‍ വേണമെങ്കില്‍ അത് സ്വയം ചെയ്യേണ്ടതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു . വസ്തുതയുമായി ബന്ധമില്ലാത്ത സാങ്കല്പിക വാര്‍ത്തകള്‍ വരുന്നെങ്കില്‍ ഇങ്ങനെ തുടരാമോ എന്ന് സ്വയം വിലയിരുത്തല്‍ വേണം . പൊതുസമൂഹത്തില്‍ മാധ്യമ മേഖലയിലെ നയസമീപനങ്ങള്‍ തുറന്നു കാണിക്കുന്നുണ്ട് .
വിശ്വാസ്യതയെ ബാധിക്കുന്ന വിധം മാധ്യമങ്ങള്‍ മുന്‍പെങ്ങും ഇല്ലാത്ത വിമര്‍ശനങ്ങള്‍ നേരിടുന്നു. വാര്‍ത്തകളുടെ പ്രളയമാണ് . അതില്‍ സത്യം അസത്യം വേര്‍തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.