ഗവർണറുടെ വാർത്താസമ്മേളനം അസാധാരണം ;ഭരണഘടനാ പരമായ ബാധ്യത നിറവേറ്റേണ്ട ആളാണ് ഗവർണർ :മുഖ്യമന്ത്രി1 min read

21/9/22

തിരുവനന്തപുരം :ഗവർണറുടെ വാർത്താസമ്മേളനം അസാധാരണമായ പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി.

ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതയുള്ള വ്യക്തി അതിന് വരുദ്ധമായി സംസാരിച്ചപ്പോഴാണ് അക്കാഡമിക സമൂഹം പ്രതികരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയില്‍ ഒതുക്കുകയാണ് സംഘ പരിവാര്‍ അജണ്ട. ഗവര്‍ണര്‍മാരെ ഉപയോഗിച്ച്‌ സംഘപരിവാര്‍ ബന്ധമുള്ളവരെ നിയമിക്കാനാണ് നീക്കം. കേരള സര്‍വകലാശാലയില്‍ ഇതിനുള്ള നീക്കം നടക്കുന്നു. ആര്‍ എസ് എസിന്റെ രാഷ്ടീയ പരീക്ഷണശാലയാക്കാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണോ എന്നും നെഞ്ചു വിരിച്ച്‌ നിന്ന് ഇതിനെ നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.സമ്മര്‍ദപ്പെടുത്തി അനര്‍ഹമായി ഒന്നും നേടിയെടുക്കാന്‍ സര്‍ക്കാരിനില്ലെന്നും വായിച്ചു നോക്കിയിട്ടില്ലെന്നു പറയുന്ന ബില്ലകള്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ വിധിയോടെയള്ള ഈ തീരുമാനം ഭരണഘടനാപരമാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂര്‍ വിസിയെ പുനര്‍ നിയമിക്കാന്‍ തീരുമാനിച്ചത് ഗവര്‍ണറാണ്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ബില്ലുകള്‍ ഒപ്പിടില്ലെന്ന് പറയുന്നത് ഭരണഘടനാപരമാണോ എന്നും ബില്ലുകള്‍ അനന്തമായി പിടിച്ചു വയ്ക്കുന്നത് ഭരണഘടനാപരമാണോ ഓന്നും മുഖ്യമന്ത്രി ചോദിച്ചു.മന്ത്രിസഭയുടെ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും രാജ്ഭവനിലെ വാര്‍ത്താ സമ്മേളനം അസാധാരണവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ നിന്നു കൊണ്ടു പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇരുന്നുകൊണ്ട് പറയുന്നു. ഗവര്‍ണര്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത ആളാകണമെന്നും കോടതി വിധികളില്‍ പറയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധികള്‍ കാറ്റില്‍ പറത്തുന്ന സംഭവങ്ങള്‍ വിപത്കരമാണ്. ഗവര്‍ണര്‍ വാരിക്കോരി ആര്‍ എസ് എസിനെ പ്രശംസിച്ചുവെന്നും ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപചാപ കേന്ദ്രമാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍ എസ് എസിനോട് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായ നിലപാട് ഉണ്ടെന്നും ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍ എസ് എസ്സ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

63-ലെ റിപ്പബ്‌ളിക്ക് പരേഡില്‍ ആര്‍ എസ് എസിനെ പങ്കെടുപ്പിച്ചെന്ന ഗവര്‍ണറുടെ വാദം ശരിയാണോ എന്നും അത്തരം രേഖകളോ തെളിവുകളോ ഇല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ആര്‍ എസ് എസ്സിന്റെ ക്യാമ്പിൽ അദ്ദേഹം പങ്കെടുത്ത കാര്യവും ഗവര്‍ണര്‍ പറയുന്നു. ചരിത്ര കോണ്‍ഗ്രസില്‍ ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *