23/8/22
തിരുവനന്തപുരം :സിൽവർ ലൈൻ പദ്ധതി സർക്കാർ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി . ജിയോ ടാഗ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷ. കേന്ദ്രത്തിന് ഭാവിയില്‍ അനുമതി നല്‍കേണ്ടി വരും. കെ റെയിലുമായ ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മധു വധക്കേസില്‍ നീതി നടപ്പിലാക്കാനുള്ള എല്ലാം ശ്രമങ്ങളും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സാധ്യമായത് ചെയ്യും. പ്രോസിക്യൂഷനും സാക്ഷികള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും നല്‍കി. മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന പരാതി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും പിണറായി അറിയിച്ചു.