നുണകൾ തുടരട്ടെ.. ഇത് ജനങ്ങളുടെ സർക്കാർ ;മുഖ്യമന്ത്രി പിണറായി വിജയൻ1 min read

 

8/6/22

തിരുവനന്തപുരം : സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഒരുപാട് നുണകള്‍ ഇടത് സര്‍ക്കാരിനെതിരെ നേരത്തെ പ്രചരിപ്പിച്ചെങ്കിലും വീണ്ടും ജനങ്ങള്‍ തെരഞ്ഞെടുത്തെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് പിണറായിയുടെ പ്രതികരണം.

‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സര്‍ക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും ജനങ്ങള്‍ ഇടത് സര്‍ക്കാരിനെ നെഞ്ചിലേറ്റി. വീണ്ടും അധികാരത്തിലേറ്റി. ഇത് ഞങ്ങടെ സര്‍ക്കാറാണെന്ന്, ഞങ്ങള്‍ക്ക് ഒപ്പം നിന്ന സര്‍ക്കാരാണ്. ഏത് ആപത്ഘതട്ടിലും ഞങ്ങളെ കയ്യൊഴിയാന്‍ തയ്യാറായിട്ടില്ലെന്ന് ജനങ്ങള്‍ നെഞ്ച് തൊട്ട് പറഞ്ഞു. അതാണ് നമ്മള്‍ക്ക് ആവശ്യമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം അവരുടെ നയം തുടരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *