11/6/22
കൊച്ചി :മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക് ധരിക്കരുതെന്ന് മാധ്യമ പ്രവർത്തകർക്ക് നിർദ്ദേശം. സർജിക്കൽ മാസ്ക് സംഘടകർ നൽകുന്നു. 5കമ്മീഷണർ മാരുടെ നേതൃത്വത്തിൽ വൻ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന രണ്ട് വേദികളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി കടന്നു പോകുന്നത് വരെ മെട്രോ ഗേറ്റ് അടച്ചിട്ടു. മുഖ്യമന്ത്രിയുടെയും അകമ്പടി വാഹനം വൺവേ തെറ്റിച്ചത് കാരണം വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നു.