11/8/22
തിരുവനന്തപുരം :ദുരിതാശ്വാസ നിധിയുടെ ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ലോകായുക്തയിൽ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ വിധി പ്രസ്താവം നടത്താൻ ഇനി വൈകരുതെന്നാവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നു. മാർച്ച് 18 നാണ് ഹർജ്ജി
യിൽ വാദം പൂർത്തിയായത്.
അതിനിടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള ഓർഡിനൻസ് നിലവിൽ വരികയും വിധി പ്രസ്താവങ്ങൾ ഹൈക്കോടതിയുടെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന ഉത്തരവുകൾ വന്നതോടെ വിധി പറയുന്നത് ലോകായുക്ത മാറ്റിവെച്ചിരുന്നു.എന്നാൽ ഗവർണർ ഓർഡിനൻസിന് പുനർ പ്രാബല്യം നൽകാൻ വിസമ്മതിച്ചത്കൊണ്ട് ഓർഡിനൻസ് റദ്ദായ സാഹചര്യത്തിൽ ലോകാ യുക്തയ്ക്ക് വിധി പറയുവാൻ തടസ്സങ്ങളില്ല. വിധി പ്രസ്താവിക്കുന്നതിന് കാലവിളമ്പം ഒഴിവാക്കണമെ ന്നാവശ്യപെട്ടാണ് ഹർജിക്കാരൻ കോടതിയെ സമീപിക്കുന്നത്
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻനായരുടെ കുടുംബത്തിൻറെ സ്വർണ വായ്പ ഉൾപ്പടെ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്, ഭാര്യക്ക് സർക്കാർ ജോലി ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾക്ക് പുറമെ 20 ലക്ഷം രൂപയും നൽകിയത് അധികാരദുർവിനിയോഗമാണെന്നും മുഖ്യമന്ത്രിയെയും മന്ത്രിസഭാഗങ്ങളെയും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമായ ആർ.എസ്.ശശികുമാറാ ണ് സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം മുഖേന ലോകയുക്തയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.