അമ്മയറിയാതെ കുഞ്ഞിനെ കടത്താൻ ഒത്താശ ചെയ്ത CWC അധ്യക്ഷയെ ബാലവകാശ കമ്മിഷൻ അംഗമാക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണം1 min read

13/6/22

തിരുവനന്തപുരം :അന്യസംസ്ഥാനത്തേക്ക് അമ്മയറിയാതെ കുഞ്ഞിനെ ഒളിച്ചു കടത്തുന്നതിന് സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന് സഹായകരമായി പ്രവർത്തിച്ച ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ.എൻ.
സുനന്ദയെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗമായി നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും, വനിതാ-ശിശുക്ഷേമ മന്ത്രിക്കും,സംസ്ഥാന വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി.

ബാലവകാശ കമ്മിഷനിൽ രണ്ട് ഒഴിവുകളാണുള്ളത്. ഇതിനുവേണ്ടി സർക്കാർ കഴിഞ്ഞ ആഴ്ച നേരിട്ട് നടത്തിയ കൂടികാഴ്ച്ചയിൽ സുനന്ദ പങ്കെടുത്തിരുന്നു.

തൻറെ കുഞ്ഞിനെ ദത്ത് നൽകരുതെന്ന് കുഞ്ഞിന്റെ അമ്മ പേരൂർക്കട സ്വദേശിനി അനുപമ ചന്ദ്രൻറെ പരാതി അവഗണിച്ചാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ :N.സുനന്ദയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനും കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ ഒരു അപേക്ഷകന് കൈമാറിയതെന്നും ഇവരുടെ ഭാഗത്ത്‌ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി വനിത -ശിശു വികസന ഡയറക്ടർ അനുപമ ഐ.എ.എസ് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ഏറെ വിവാദങ്ങളെ തുടർന്ന് കുഞ്ഞിനെ അമ്മയ്ക്ക് മടക്കിവാങ്ങി നൽകുകയായിരുന്നു.കുഞ്ഞിന്റെ മാതാവിന്റെ അച്ഛൻ സിപിഎം ന്റെ ഒരു പ്രാദേശിക നേതാവാണ് കുഞ്ഞിനെ ശിശു ക്ഷേമ സമിതി സെക്രട്ടറിയെ ഏൽപ്പിച്ചത്.സിപിഎം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ദത്ത് നൽകിയ നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.

ബാലാവകാശ കമ്മീഷനിൽ ഒഴിവ് വരുന്ന കമ്മീഷൻ അംഗമായി ദത്ത് നൽകുന്നതിൽ ഗുരുതര വീഴ്ചവരുത്തിയതായി തെളിഞ്ഞ CWC അധ്യക്ഷയെ നിയ മിക്കുവാനുള്ള മന്ത്രിയുടെ ശുപാർശ വിജിലൻസ് വകുപ്പിന്റെ കൂടി അംഗീകാരത്തിന്
(clearance )അയച്ചിരിക്കുകയാണ്.

അനധികൃതമായി കുഞ്ഞുങ്ങളെ കടത്തുന്നതിന് ഒത്താശ ചെയ്ത ഒരാളെ ബാലാവകാശ കമ്മീഷൻ അംഗമായി നിയമിക്കുന്നത് കമ്മീഷൻറെ നിഷ്പക്ഷമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നത് കൊണ്ട് അഡ്വ.സുനന്ദയുടെ നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാൻ ആർ.എസ്.ശശികുമാറും, വൈസ് ചെയർമാൻ ചെമ്പഴന്തി അനിലും സർക്കാരിന് നിവേദനം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *