തിരുവനന്തപുരം :സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ 2-ാമത് സംസ്ഥാന സമ്മേളനവും അംഗങ്ങൾക്കുളള ഇൻഷുറൻസ് പദ്ധതിയും നടത്തി. തിരുവനന്തപുരവും പ്രസ്സ് ക്ലബ്ബിൽ വെച്ചാണ് സമ്മേളനം നടത്തിയത്. സമ്മേളനത്തിന്റെ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി ചെറിയാൻ നിർവഹിച്ചു.
കേരളത്തിലെ സിനിമാ മേഖലയിൽ അസംഘടിതരായ സപ്പോർട്ടിംഗ് (ജൂനിയർ) ആർട്ടിസ്റ്റുകളെ ഒന്നിപ്പിച്ചുകൊണ്ട് രൂപീകരിച്ച സംഘടനയാണ് സിനി ആർട്ടിസ്റ്റ് &വർക്കേഴ്‌സ് അസോസിയേഷൻ. സർക്കാർ ആനുകൂല്യങ്ങളോ, ക്ഷേമനിധിയോ ഇതുവരെ ഈ മേഖലയിൽ ഇല്ല നിർമാതാക്കൾ കൊടുക്കുന്ന തുകയിൽ കൂടിയ പങ്കും ഇടനിലക്കാർ കൊണ്ട് പോകുന്നു. സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി വരുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഇന്ന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഈ സാഹ ചര്യത്തിലാണ് ഈ സംഘടന രൂപീകൃതമായിട്ടുള്ളത് സംഘാടകസമിതി പറഞ്ഞു.
അതോടൊപ്പം സംഘടനയിലെ അംഗങ്ങളായ അഞ്ച് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇന്ത്യയിൽ തന്നെ ആദ്യമായി ഇൻഷുറൻസ് പോളിസി വിതരണ ഉദ്ഘാടനം ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര താരവുമായ ദിനേശ് പണിക്കർ വിതരണം ചെയ്തു.
1990 മുതൽ ഗായികയും 7,000 ത്തോളം സ്റ്റേജ് പ്രോഗ്രാമുകൾ അവതരിപ്പിച്ചു 16 നോളം ഗാനങ്ങൾക്ക് സംഗീതം പകർന്ന സിനി ആർട്ടിസ്റ്റ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി മിനി ഓമനകുട്ടനെ ആദരിച്ചു.
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറം ജില്ലാ പ്രസിഡന്റ് സുഭാഷ് ,വയനാട് ജില്ലാ കമ്മിറ്റി അംഗം നിഷാദ് എന്നിവരെ ആദരിച്ചു.
കൂടാതെ ഒട്ടകവണ്ടി ഷോർട്ട് ഫിലിം ബെസ്റ്റ് ആക്ടർനുള്ള അവാർഡ് മനു ബാലന് നൽകി ആദരിച്ചു.
ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജേഷ് ബാലരാമപുരം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഗതം പറയുകയും,രാജ്‌കുമാർ കാസർകോഡ്, ലത കണ്ണൂർ, പ്രസാദ് റാന്നി, ജോയ് മൂവാറ്റുപുഴ എന്നീ സംസ്ഥാന ഭാരവാഹികൾ സംബന്ധിച്ചു.