കെ.എസ്.ഇ.ബി പെൻഷൻകാർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനത്തിന് മുന്നിൽ ധർണ നടത്തി.1 min read

കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, തിരുവനന്തപുരം ജില്ലയിലെ 7 ഡിവിഷനുകളിൽ നിന്നായി ആയിരത്തിലധികം പ്രവർത്തകർ ധർണയിൽ പങ്കാളികളായി. 
തിരുവനന്തപുരം : പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എസ്.വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോവളം എം.എൽ. എ ശ്രീ.എം. വിൻസൻറ് ധർണ ഉദ്ഘാടനം ചെയ്തു.  സംഘടനയുടെ പ്രസിഡൻറ് എൻ.വേണുഗോപാൽ, ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള, സംസ്ഥാന സെക്രട്ടറി വി.പി.പത്മകുമാർ ,  ജില്ലാ സെക്രട്ടറി ജനാർദനൻപിള്ള എന്നിവർ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ ട്രേസ് യൂണിയൻ സർവീസ് സംഘടനാ നേതാക്കളായ കെ.എൻ. ഹരിലാൽ ( വർക്കേഴ്‌സ് അസോസിയേഷൻ ) ,  എം.പി. ഗോപകുമാർ ( വർക്കേഴ്‌സ് ഫെഡറേഷൻ ),  നുസുറ എം. ( വർക്കേഴ്സ് കോൺഫഡറേഷൻ ) ,  കെ.ജയപ്രകാശൻ ( ഓഫീസേഴ്‌സ് അസോ സിയേഷൻ), അനന്തകൃഷ്ണൻ ( ഓഫീസേഴ്സ് ഫെഡറേഷൻ) , നൗഷാദ് ( ഓഫിസേഴ്സ് കോൺഫെഡറേഷൻ) എന്നിവർ അഭിവാദ്യം ചെയ്തു.
സംസ്ഥാനമൊട്ടാകെയുള്ള 71 ഇലക്ട്രിക്കൽ ഡിവിഷൻ കേന്ദ്രങ്ങളിൽ നടന്ന ധർണയിൽ പതിനായിരത്തിലധികം പെൻഷൻകാർ പങ്കാളികളായി.
• പെൻഷൻ മാസ്റ്റർട്രസ്റ്റിൽ കെ.എസ്.ഇ.ബി-യുടെയും സംസ്ഥാനസർക്കാരിന്റെയും വിഹിതം ഉറപ്പാക്കുക.
• ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽ നിന്നും, മാസ്റ്റർട്രസ്റ്റിലേക്കുള്ള സർക്കാർ വിഹിതം അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യം നിലനിർത്തുക.
• മാസ്റ്റർട്രസ്റ്റിന്റെ പ്രവർത്തനം സുതാര്യമാക്കുക.
• പെൻഷനേഴ്സ് അസോസിയേഷൻ പ്രതിനിധിയെ മാസ്റ്റർട്രസ്റ്റിൽ ഉൾപ്പെടുത്തുക.
• ഇൻഷുറൻസ് പരിരക്ഷ  ഉറപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി കെ.എസ്.ഇ.ബി-യിലും നടപ്പാക്കുക.
• കുടിശ്ശിഖയായ ക്ഷാമാശ്വാസ ഗഢുക്കൾ മുൻകാല പ്രാബല്യത്തോടെ എത്രയും വേഗം അനുവദിക്കുക.
• സംസ്ഥാനത്തെ ആഭ്യന്തര വെദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കുക.
• സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നടപടികൾ പിൻവലിക്കുക.
• സ്വകാര്യവൽകരണം പ്രോൽസാഹിപ്പിക്കുന്ന കേന്ദ്രവൈദ്യുതി നിയമഭേദഗതി തിരുത്തുക, ബിൽ പിൻവലിക്കുക.
• വിരമിച്ചവരുടെ ആനുകൂല്യങ്ങൾ വൈകാതെ നൽകുക, തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *