കെ എസ് ആർ ടി സി യെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ മാനേജ്മെന്റ് ബോധപൂർവം തകർക്കുന്നു :KSRTEA1 min read

17/6/22

തിരുവനന്തപുരം :കെ എസ് ആർ ടി സി യെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ മാനേജ്മെന്റ് തകർക്കാൻ ശ്രമിക്കുന്നുവെന്ന് KSRTEA. തിരുവനന്തപുരം ചീഫ് ഓഫീസ് അനിശ്ചിതകാല ധർണ്ണയുടെ 10ദിവസത്തെ പ്രതിഷേധ ചടങ്ങിലാണ് മാനേജ്‍മെന്റിനെതിരെ രൂക്ഷമായ വിമർശനം ഉണ്ടായത്.കഴിഞ്ഞ മാസത്തെ ശമ്പളം ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം സംഘടിപ്പിച്ചത്. സമരത്തെ നേരിടാൻ തൊഴിലാളികൾക്ക് ലീവ് പോലും മാനേജ്മെന്റ് നൽകുന്നില്ല, സർക്കാരിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാതെ മാനേജ്മെന്റ് വെള്ളാനയായി മാറുന്ന സ്ഥിതിയാണ് നിലവിൽ.തൽസ്ഥിതി തുടർന്നാൽ സമരത്തിന്റെ രീതി മാറ്റാനും,20/6/22ന് ചീഫ് ഓഫീസ് വളയാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

ശമ്പളം എല്ലാ മാസവും 5ആം തിയതിക്ക് മുൻപ് നൽകുക, സംഘടന സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക, താത്കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കുക, KSRTC മാനേജമെന്റിന്റെ ഏകപക്ഷീയ തുഗ്ലഗ് നിലപാട് തിരുത്തുക, KSRTC യെ സംരക്ഷിക്കുന്ന കേരള സർക്കാരിനെ പിന്തുണക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.

KSRTEA സംസ്ഥാന സെക്രട്ടറി ഹരിദാസ്, വി. എം. വിനുമോൻ, സി. കെ. ഹരികൃഷ്ണൻ, സുനിത കുര്യൻ, സുരേഷ് തുടങ്ങിയവ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *