താൽക്കാലിക ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് സർക്കാർ1 min read

20/10/22

.തിരുവനന്തപുരം :കേരള സർവകലാശാലയിലെ
താൽക്കാലിക ലൈബ്രറി ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സർക്കാർ നിരസിച്ചു,

കേരള സർവകലാശാലയിൽ 54 പേരെയാണ് ലൈബ്രറി അസിസ്റ്റൻറ്മാരായി കരാറടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്.
ഇവരെ സ്ഥിരപ്പെടുത്തണമെന്ന സമ്മർദ്ദം ശക്തമായതു കൊണ്ട് കേരള സർവ്വകലാശാല, ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിച്ചിട്ടില്ല.എന്നാൽ കാലിക്കറ്റ്,എം ജി,കൊച്ചി, കാർഷിക,കണ്ണൂർ, സർവകലാശാലകൾ ഒഴിവുകൾ പിഎസ്സിക്ക് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതിക സർവ്വകലാശാല മലയാളം സർവ്വകലാശാല,ഓപ്പൺ യൂണിവേഴ്സിറ്റി, ഡിജിറ്റൽയൂണിവേഴ്സിറ്റി, എന്നിവിടങ്ങളിൽ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നത് തടയാൻ ഇവിടെയെല്ലാം സ്ഥിരം തസ്തികകൾക്ക് പകരം കരാറടിസ്ഥാനത്തിലാണ് തസ്തികകൾ സൃഷ്ടിച്ചിട്ടുള്ളത്.

ലൈബ്രറി അസിസ്റ്റന്റ് മാ രുടെ എഴുത്തുപരീക്ഷ ജൂലൈയിൽ ഓൺലൈനായാണ് നടത്തിയത്.പത്തു വർഷത്തിന് ശേഷം ഇപ്പോഴാണ് സർവ്വകലാശാലകളിൽ സ്ഥിരം നിയമന നടപടികൾ ആരംഭിച്ചിട്ടുള്ളത്.

മൂവായിരത്തോളം പേർ അപേക്ഷിച്ചിരുന്നു.
ഇപ്പോൾ കേരളയിൽ ജോലി നോക്കുന്ന താൽക്കാലിക ലൈബ്രറി ജീവനക്കാർ തങ്ങൾ പ്രായപരിധി കഴിഞ്ഞവ രാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാരും സർവകലാശാലയും സ്ഥിരപ്പെടുത്തുന്ന കാര്യം നിയമപരമായി പരിശോധിക്കുവാനാ യിരുന്നു കോടതിയുടെ നിർദേശം. തുടർന്ന് താൽക്കാലിക ജീവനക്കാരുടെ പരാതികൾ കേട്ട ശേഷം സർക്കാർ അവരുടെ ആവശ്യം നിരസിക്കുകയായിരുന്നു.

കഴിഞ്ഞ കേരള സിൻഡിക്കേറ്റ് ലൈബ്രറി ജീവനക്കാരുടെ ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യം ചർച്ച ചെയ്തുവെങ്കിലും വിഷയം സർക്കാർ പരിഗണനയിലാ യതുകൊണ്ട് മാറ്റിവയ്ക്കുകയായിരു
ന്നു.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്നും, സ്ഥിരം ഒഴിവുകൾ PSC യ്ക്ക് റിപ്പോർട്ട്‌ ചെയ്യാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *