നേമം റെയിൽവേ ടെർമിനൽ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ റെയിൽവേ ഡിവിഷൻ ഓഫീസിനുമുന്നിൽ ബഹുജന ധർണ നടത്തി1 min read

22/7/22

തിരുവനന്തപുരം :നേമം റെയിൽവേ ടെർമിനൽ പദ്ധതി  യാഥാർത്ഥ്യമാക്കണമെന്ന് റെയിൽവേ വികസന ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. പ്രഖ്യാപിത പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഫ്രാൻസ്– നേമം റെയിൽവേ വികസന ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഓഫീസിനുമുന്നിൽ ജനകീയധർണ്ണ സംഘടിപ്പിച്ചു.

നേമം പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകർ എന്നിവർ ബഹുജന ധർണയിൽ പങ്കെടുത്തു.

പ്രഖ്യാപിച്ച നേമം റെയിൽവേ ടെർമിനൽ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

ബഹുജന ധർണ മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു.
ഐ.ബി. സതീഷ് എംഎൽഎ, പന്ന്യൻ രവീന്ദ്രൻ എക്സ്
എം.പി,കരമന ജയൻ, ടി.മല്ലിക,എസ്.കെ. ജയകുമാർ, അഡ്വ:A.S. മോഹൻകുമാർ, ആർ.എസ്. ശശികുമാർ, മണ്ണാങ്കൽ രാമചന്ദ്രൻ, ആർ.പ്രദീപ്കുമാർ, ജയ്ദാസ് സ്റ്റീഫൻസൺ, എം.കെ. നാസർ, ആർ വിജയൻ നായർ, ശാന്തിവിള പദ്മകുമാർ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *