കുട്ടികളുടെ ശാരീരിക, മാനസിക വികാസത്തിന് ഊന്നൽ നൽകി നേമം VGHSS ൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് പുതിയ ബാച്ച് .1 min read

25/6/22

തിരുവനന്തപുരം :കുട്ടികളുടെ ശാരീരിക, മാനസിക വികാസത്തിനു ഊന്നൽ നൽകി നേമം VGHSS ൽ സ്റ്റുഡന്റസ് പോലീസ് കേഡഡിന്റെ പുതിയ ബാച്ച് ആരംഭിച്ചു.സ്കൂൾ HM ആശ എസ് നായർ അധ്യക്ഷയായ ചടങ്ങ് നേമം SHO രാഗീഷ് കുമാർ, ഉത്ഘാടനം ചെയ്തു.DI അർച്ചന, അധ്യാപകരായ റോയ്, രചന എന്നിവർ പങ്കെടുത്തു.

സീനിയർ, ജൂനിയർ ബാച്ചുകളിലായിട്ടാണ് പദ്ധതി ആരംഭിച്ചത്.ശാരീരിക ക്ഷമതാ പരീക്ഷ, എഴുത്തു പരീക്ഷ തുടങ്ങിയവക്ക് ശേഷമാണ് കുട്ടികളെ തെരഞ്ഞെടുത്തത്. കുട്ടികളിൽ നീതിബോധം, സാമൂഹിക പ്രതിബദ്ധത, സേവനസന്നദ്ധത, ശാരീരിക ക്ഷമത, ബുദ്ധിപരമായ വികാസം, മാനസിക വികാസം തുടങ്ങിയവ ലക്ഷ്യമാക്കിയാണ് SPC യുടെ പ്രധാന ലക്ഷ്യം.ആഴ്ചയിൽ 2ദിവസം നടത്തുന്ന ക്ലാസ്സിന് ശേഷം സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന പാസിംഗ് പരേഡിലൂടെ കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സാധിക്കും.

കുട്ടികളുടെ സമ്പൂർണ വികാസത്തിനായി ലഹരി വിമുക്ത ക്ലാസ്സ്‌, സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന വിധം, മൊട്ടിവേഷൻ ക്ലാസുകൾ, വിവിധ തരം ക്ലബുകൾ തുടങ്ങിയ പദ്ധതികളും ഇവിടെ നടത്തപ്പെടുന്നു.2ബാച്ചുകളിലായി 88കുട്ടികളാണ് SPC യിൽ ഉള്ളത്.സംസ്ഥാനതലത്തിൽ ആരംഭിച്ചതുമുതൽ തന്നെ SPC ക്ക് വേണ്ടത്ര പിന്തുണ നൽകുന്ന സ്കൂൾ ആണ് നേമം VGHSS.

Leave a Reply

Your email address will not be published. Required fields are marked *