മുഖ്യമന്ത്രി ആദർശിനെ മറന്നില്ല….മുഖാമുഖം പരിപാടിയിലേക്ക് ആദർശിനും ക്ഷണം ;യുവജനങ്ങളുടെ ആശയങ്ങളും, അഭിപ്രായങ്ങളും മുഖ്യമന്ത്രി കേൾക്കുന്ന ഇടത്തിലേക്ക് ക്ഷണിച്ചതിൽ അഭിമാനവും, സന്തോഷവുമുണ്ടെന്ന് ആദർശ്1 min read

തിരുവനന്തപുരം :മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്നമുഖാമുഖം പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് ജേതാവും, മികച്ച വിദ്യാർത്ഥിക്കുള്ള അംബേദ്കർ അവാർഡ് ജേതാവുമായ മാസ്റ്റർ ആദർശിനും ക്ഷണം.നവകേരള സൃഷ്ടി ലക്ഷ്യമാക്കി ഭാവി തലമുറയുടെ ആശയങ്ങളും, അഭിപ്രായങ്ങളും കോർത്തിണക്കുന്ന മുഖാമുഖം പരിപാടിയിലെക്ക്’ ആശയങ്ങളുടെ തമ്പുരാരാണെന്ന ‘അപരനാമത്തിൽ അറിയപ്പെടുന്ന ആദർശിന്റെ സാനിധ്യം ശ്രദ്ധിക്കപ്പെടും. മുഖ്യമന്ത്രി തന്നെ ക്ഷണിച്ചതിൽ അഭിമാനവും, സന്തോഷവുമുണ്ടെന്ന് ആദർശ് ‘ജനചിന്ത ‘യോട് പറഞ്ഞു. നാളെയാണ് മുഖ്യമന്ത്രി യുവജനങ്ങളുമായി സംവദിക്കുന്ന മുഖാമുഖം പരിപാടി.കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

പ്രിയപ്പെട്ട ആദർശ്….

നവകേരള കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനും അഭിപ്രായങ്ങൾ സ്വരൂപി ക്കുന്നതിനും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘നവകേരള സദസ് ഭാവി കേരളത്തിന് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. നവകേരള സദസ്സിൽ ലഭിച്ച അഭിപ്രായങ്ങൾ കൂടി ചേർത്തുകൊണ്ട് ഓരോ വിഭാഗത്തിലെയും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി ചർച്ച ചെയ്യുന്നതിന് മുഖാമുഖം പരി പാടി സംഘടിപ്പിക്കുന്നു.
നവകേരള നിർമ്മിതിയുടെ ഭാഗമായി കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുക എന്ന കാഴ്ചപ്പാടാണ് സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. വൈജ്ഞാനിക നൂതനത്വ സമൂഹത്തിലേക്കുള്ള ചുവടുവയ്പ്പിൽ ഈ കാഴ്ച പ്പാട് ഏറെ പ്രധാനമാണുതാനും, സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള വർക്കും ഒരുപോലെ ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുന്ന കാര്യത്തിൽ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. പൊതുവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾക്ക് ആനു പാതികമായി ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നതിന് ശക്ത മായ ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തി വരുന്നത്.
ഇതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനും, പുതിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമായി 18.02.2024-ന് ഞായറാഴ്ച രാവിലെ 9.30-ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ വച്ച് ചേരുന്ന മുഖാമുഖം പരിപാടിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നുവെന്നാണ് കത്തിൽ.

മുൻപ് നവകേരള സദസി ലേക്കും ആദർശിന് ക്ഷണമുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *