നവകേരള സദസ്സിൻ്റെ ലക്ഷ്യം ഭാവികേരള മുന്നേറ്റം: മുഖ്യമന്ത്രി1 min read

 

തിരുവനന്തപുരം :ഭാവികേരളത്തിൻ്റെ മുന്നേറ്റം ലക്ഷ്യം വെച്ചാണ് സംസ്ഥാന മന്ത്രിസഭ ഒന്നാകെ ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ജനങ്ങൾ ഒന്നാകെ അതിനെ നെഞ്ചേറ്റി എന്നതാണ് മഞ്ചേശ്വരം മുതലുള്ള നവകേരള സദസ്സിലെ വൻ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയിൽ നടന്ന വർക്കല നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം കൈവരിച്ച നേട്ടങ്ങളും നാടിന്റെ വികസനത്തിനു തടസ്സം നില്‍ക്കുന്നവയും ജനസമക്ഷം അവതരിപ്പിക്കുകയാണ്. പരിപാടി ബഹിഷ്‌കരിച്ചവരെ ബഹിഷ്‌കരിക്കുന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചത്. ഭേദചിന്തയില്ലാത്ത മനുഷ്യനെ സൃഷ്ടിക്കാനാണ് ശ്രീനാരായണഗുരു ശ്രമിച്ചത്. അതിലേക്ക് നാം മുന്നേറുകയാണ്. അത്തരമൊരു സന്ദേശ മാണ് നവകേരളസദസ്സ് പങ്കുവെയ്ക്കുന്നത്.

ജനങ്ങളുടെ ദാസ്യരായാണ് ഈ മന്ത്രിസഭ പ്രവർത്തിക്കു ന്നത്. അധികാരം ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കണം എന്നതാണ് സർക്കാർ നിലപാട്. അങ്ങനെയായാൽ ജനങ്ങൾ ഒപ്പമുണ്ടാകും എന്നതിൻ്റെ തെളിവാണ് സർക്കാരിന് ലഭിച്ച തുടർ ഭരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ആറാം ക്ലാസ്സുകാരനായ അക്ഷയ് ബിജു താൻ വരച്ച ചിത്രം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.വി.ജോയ് എം എൽ എ അധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *