10/7/23
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരന്റെ അഭിഭാഷകൻ പി. സുബൈർകുഞ്ഞ് ലോകയുക്തയ്ക്ക് നൽകിയ അപേക്ഷ ഇന്ന് ലോകായുക്തയുടെ മൂന്ന് അംഗബെഞ്ച് പരിഗണിച്ച് കേസ് ജൂലൈ 20ന് മാറ്റി.
തങ്ങളുടെ തലയിൽ നിന്ന് കേസ് മാറ്റി തന്നാൽ മതിയെന്ന് കേസ് പരിഗണിക്കവേ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഹർജിക്കാരന്റെ അഭിഭാഷകനോട് പറഞ്ഞു.ഞങ്ങൾ ഈ കേസ് ചുമന്നുകൊണ്ട് നടക്കുകയാണെന്നും ഇതിന് അന്തിമ പരിഹാരം ഉണ്ടാകുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് മാറ്റിവയ്ക്കാൻ അപേക്ഷ സമർപ്പിച്ചതെന്നും ഇക്കാര്യത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നേരിട്ട് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ രേഖമൂലം ലോകയുക്തയെ ബോധ്യപ്പെടുത്തിയെങ്കിലും അക്കാര്യം സർക്കാർ അഭിഭാഷക പാതിരാപ്പള്ളി കൃഷ്ണകുമാരി കോടതിയെ അറിയിച്ചില്ല. പകരം കേസിൽ ഇന്ന് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ വാക്കാൽ നിർദ്ദേശം തങ്ങൾക്ക് ബാധകമല്ലെന്നും ലോകയുക്തയെ നേരിട്ട് അറിയിക്കുകയോ കേസ് വിചാരണ സ്റ്റേ ചെയ്യുകയോ ആണ് ഹൈക്കോടതി ചെയ്യേണ്ടതെന്നുമാ യിരുന്നു ഉപലോകായുക്ത ബാബു മാത്യു ജോസഫിന്റെ കോടതിയിലെ പരാമർശം.
തങ്ങൾ ഇവിടെ വെറുതെ വേഷം കെട്ടി വന്നിരുന്നാൽ മതിയോ എന്നാണ് ഉപലോകയുക്ത ഹാറൂൺ അൽ റഷീദ് ഹർജ്ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചത്.
കേസിന്റെ സാധുത (മെയിന്റനബിലിറ്റി) സംബന്ധിച്ച് മൂന്ന് അംഗ ബെഞ്ച് ഒരു വർഷം മുൻപ് കൈക്കൊണ്ട തീരുമാനം വീണ്ടും ഫുൾ ബെഞ്ചിന്റെ പരിഗണന യ്ക്ക് വിട്ട നടപടി ചോദ്യംചെയ്ത് ഹർജിക്കാരൻ R.S.ശശികുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ തീർപ്പാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശാനുസരണം
തിങ്കളാഴ്ചത്തെ കേസ് മാറ്റിവയ്ക്കുവാൻ ലോകായുക്തയ്ക്ക് അപേക്ഷ സമർപ്പിച്ചത്. കേസ് പരിഗണിച്ച ഹൈക്കോ ടതിയുടെ ഡിവിഷൻ ബെഞ്ച് ലോകയുക്തയ്ക്ക് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് ഇക്കാര്യത്തിൽ നേരിട്ട് നിർദ്ദേശം നൽകിയിരുന്നു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ -അൽ- റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹൈക്കോടതി 10
ദിവസം കഴിഞ്ഞാണ് കേസ് വാദത്തിന് പോസ്റ്റ് ചെയ്തിട്ടുള്ളത്.
*കോടതിയുടെ വിമർശനം നിർഭാഗ്യകരം*
പത്രത്തിൽ പേര് അച്ചടിച്ചു വരാനാണ് അടിക്കടി കേസ് മാറ്റിവയ്ക്കാൻ ഹർജ്ജിക്കാരൻ അപേക്ഷ നൽകുന്നതെന്ന ലോകായുക്തയുടെ പരാമർശം നിർഭാഗ്യകരമാണ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് മാറ്റിവെക്കാൻ അപേക്ഷ നൽകിയത്. സീനിയർ ജഡ്ജിമാർ ഉൾക്കൊള്ളുന്ന ലോകയുക്തയ്ക്ക് നേരിട്ട് നിർദ്ദേശം നൽകുന്നതിലെ അനൗചിത്യം കണക്കിലെടുത്താണ് ഹൈക്കോടതി ലോകയുക്തയ്ക്ക് നേരിട്ട് നിർദ്ദേശം നൽകാതെ ഹർജ്ജി ക്കാരനോട് ലോകയുക്തയിൽ നേരിട്ട് അപേക്ഷ നൽകാൻ നിർദ്ദേശം നൽകിയത്.
ഉയർന്ന മൂല്യങ്ങൾ ഉൾക്കൊള്ളേണ്ട ലോകായുക്ത ഹൈക്കോടതി നിർദ്ദേശ പ്രകാരം അപേക്ഷ നൽകിയ തന്നെ പരിഹസിക്കുക വഴി ഹൈക്കോടതിയെയാണ് അപമാനിചിരിക്കുന്നത്