7/8/23
തിരുവനന്തപുരം :ലോകായുക്ത മൂന്ന് അംഗ ബെഞ്ചിന്റെ കേസിൽ സാധുത സംബന്ധിച്ച ആദ്യ വിധി തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability) പുതിയ മൂന്ന് അംഗ ബെഞ്ചിന് വീണ്ടും വാദം കേൾക്കണമെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോ സംബന്ധിച്ച ഹർജി രണ്ടംഗ ബെഞ്ച് മൂന്ന് അംഗ ബെഞ്ചിന് വിട്ടതിനു ശേഷം നടന്ന ആദ്യ വിചാരണയിലാണ് ലോകയുക്തയുടെ പരാമർശം.
മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ വിധിയിലുള്ളത് തീരുമാനം അല്ലെന്നും അത് നിരീക്ഷണമാണെന്നാ ണ് പുതിയ ബെഞ്ചിന്റെ വിലയി രുത്തൽ.
എന്നാൽ വിശദമായ പരിശോധനകൾക്ക് ശേഷമാണ് മൂന്ന് അംഗ ബെഞ്ച് എതിർ കക്ഷികളായ മന്ത്രിമാർക്ക് നോട്ടീസ് അയയ്ക്കാനും ബെഞ്ച് കേസിൽ അന്വേഷണം നടത്താനും ഉത്തരവിട്ടതെന്നും ഹർജ്ജിക്കാരന്റെ അഭിഭാഷകൻ അഡ്വ: ജോർജ് പൂന്തോട്ടം വാദിച്ചു.
ദുരിതാശ്വാസനിധി വിനിയോഗം മന്ത്രിസഭയുടെ തീരുമാനമാണെന്നും മന്ത്രിസഭ ലോകയുക്തയുടെ പരിധിയിൽ വരില്ലെന്നും ഉപലോകാ യുക്ത ജസ്റ്റിസ് ബാബു മാത്യു. പി.ജോസഫ് നിരീക്ഷിച്ചു.
മന്ത്രിമാർ പൊതുപ്രവർത്തകർ എന്ന വ്യാഖ്യാനത്തിൽ ലോകായുക്തയുടെ പരിധിയിൽ വരുമെന്നും അവർ കൈക്കൊള്ളുന്ന തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുമ്പോൾ ആയതിന്റെ സാധ്യതയും ഘടകങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും ഹർജിക്കാരൻ R. S. ശശികുമാർ വാദിച്ചു.
മുഖ്യമന്ത്രിയൊഴികെയുള്ള കേസിലെ എതിർകക്ഷികൾ ഇപ്പോൾ മന്ത്രിമാർ അല്ലാത്തതുകൊണ്ട് കേസ് കാലഹരണപ്പെട്ടതാണെന്ന് ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് വാദത്തിനിടെ പറഞ്ഞു.
എന്നാൽ 2019 ൽ ഫയൽ ചെയ്ത ഹർജ്ജിയിൽ അന്വേഷണം നീട്ടിക്കൊണ്ടുപോയതിന് ഉത്തരവാദികൾ ലോകായുക്ത മാത്രമാണെന്ന് ഹർ ജ്ജിക്കാരെന്റെ അഭിഭാഷകൻ പറഞ്ഞു.
ഉപലോയുക്തമാർ നിരീക്ഷണങ്ങൾ നടത്തി കുനിഞ്ഞിരിക്കുമ്പോൾ സിനിമയിൽ മുകേഷിന്റെ കൂട്ട് അടി വരുമ്പോൾ മുകേഷ് കുനിയുമ്പോൾ അടി കൂടെയുള്ളനടന് കിട്ടുന്നത് പോലെ മാധ്യമങ്ങളിലൂടെയുള്ള അടിതന്നിലായിരിക്കും പതിക്കുന്നതെന്ന് ജസ്റ്റിസ് സിറിയക് ജോസഫ് പ്രതികരിച്ചു.
കേസുമായി ബന്ധമില്ലാത്ത അപ്രസക്തമായ ചോദ്യങ്ങൾ ഉപലോകയുക്തമാരുടെ ഭാഗത്ത് നിന്നുണ്ടായപ്പോൾ താൻ ലോകയുക്തയുടെ ചോദ്യങ്ങൾക്കു മാത്രമേ മറുപടി പറയാൻ തയ്യാറുള്ളുവെന്ന ഹർജിക്കാരന്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പറഞ്ഞ് വാദം അവസാനിപ്പിച്ചപ്പോൾ ലോകായുക്ത സിറിയജോസഫ് ഇടപെട്ട് രംഗം ശാന്തമാക്കി.
കേസിൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ഷാജിയുടെ വാദം വെള്ളിയാഴ്ച തുടരും.