ഏക സിവിൽ കോഡിനെതിരെയുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും1 min read

8/8/23

തിരുവനന്തപുരം :ഏക സിവിൽ കോഡിനെതിരെയുള്ള  പ്രമേയം മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും.

ഏക സിവില്‍ കോഡ് വിഷയത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോണ്‍ഗ്രസും പ്രത്യേകം പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രമേയത്തെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ, പൗരത്വ നിയമ ഭേദഗതി വിഷയത്തിലും കേരള നിയമസഭ സമാനരീതിയില്‍ പ്രമേയം പാസാക്കിയിരുന്നു.

വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, മതനിന്ദ തുടങ്ങിയ വിഷയങ്ങളില്‍ എല്ലാവര്‍ക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് എന്നാണ് കേന്ദ്രം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *