10/4/23
തിരുവനന്തപുരം :മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതായ ഹർജ്ജിയിൽ രണ്ട് അംഗ ബെഞ്ചിന്റെ ഉത്തരവ് റിവ്യൂ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജി ക്കാരനായ ആർ.എസ്.ശശികുമാർ ഏപ്രിൽ 5 ന് ഫയൽ ചെയ്ത പരാതിയിൽ നാളെതന്നെ വാദം കേൾക്കാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം ലോകായുക്ത തീരുമാനിച്ചു.
ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഹർജ്ജി മൂന്ന് അംഗബെഞ്ച് 12 -) തീയതി (ബുധനാഴ്ച) വാദം കേൾക്കാനിരിക്കേ യാണ് റിവ്യൂ ഹർജിയിൽ ചൊവ്വാഴ്ച വാദം കേൾക്കുന്നത്.തിരക്കിട്ട് പരാതിയിൽ വാദം കേൾക്കാൻ നിശ്ചയിച്ചതിനാൽ തന്റെ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ സൗകര്യാർത്ഥo ഹർജ്ജി പരിഗണിക്കുന്നത് ബുധനാഴ്ചയ്ക്ക് മാറ്റണമെന്ന് ഹർജ്ജി ക്കാരൻ ലോകയുക്തയോട് ആവശ്യപ്പെട്ടു.
2019 ജനുവരിയിൽ, മൂന്ന് അംഗ ബഞ്ച് പരിശോധിച്ച് ഹർജ്ജിയുടെ മെയിൻറനബിലിറ്റി( നിലനിൽപ്പ്) സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിരിക്കുമ്പോൾ, പ്രസ്തുത തീരുമാനം വീണ്ടും മൂന്ന് അംഗ ബെഞ്ചിന്റെ പരിശോധന ക്ക് വിട്ടതും, യാതൊരു വ്യക്തതയും കൂടാതെ മൂന്ന് അംഗ ബെഞ്ചിന് ഹർജ്ജി കൈമാറാൻ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതും റിവ്യൂ ചെയ്യണമെന്നും, ഈ പരാതിയിൽ അപ്പീലുമായി ഹൈക്കോടതിയെ തനിക്ക് സമീപിക്കേണ്ടതുള്ളതിനാൽ, റിവ്യൂ ഹജ്ജി തീർപ്പാക്കിയതിനു ശേഷം മാത്രമേ ആവശ്യമെങ്കിൽ മൂന്ന് അംഗ ബഞ്ച് വാദം കേൾക്കാൻ പാടുള്ളൂവെന്നും, ഹർജ്ജി ക്കാരൻ ലോകയുക്തയിൽ രേഖാമൂലം നാളെ(ചൊവ്വ) ആവശ്യപെടും.