തിരുവനന്തപുരം :സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ വീഡിയോ സന്ദേശവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. എൻഷ്വറിങ് എവരി ബൈറ്റ് ഈസ് സേഫ് എന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ജില്ലാ കളക്ടർ അനു കുമാരി പ്രകാശനം ചെയ്തു.
ഭക്ഷണം രുചികരം മാത്രമല്ല സുരക്ഷിതവുമായിരിക്കണമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകുന്നതിനാണ് തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം വീഡിയോ അവബോധവുമായി എത്തുന്നത്. നല്ല ഭക്ഷണശീലങ്ങളെ കുറിച്ചുള്ള അറിവുകളും ബോധവത്കരണ സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ് വീഡിയോ.
കളക്ടറുടെ ചേംബറിൽ നടന്ന വീഡിയോ ലോഞ്ചിൽ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ എൻ, നോഡൽ ഓഫീസർ ഇന്ദു വി എസ്, ഭക്ഷ്യ സുരക്ഷാ ജില്ലാ ഓഫീസിലെ ജീവനക്കാർ എന്നിവരും പങ്കെടുത്തു.