തിരുവനന്തപുരം: കോണ്‍ഗ്രസ്, സിപിഎം, കേരള കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലെത്തി. തിരുവനന്തപുരത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കാര്യാലയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പുതിയതായി പാര്‍ട്ടിയിലെത്തിയവരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ്, ദേശീയ കായികവേദി മുന്‍ പ്രസിഡന്റ്, ഐഎന്‍ടിയുസി മുന്‍ വൈസ്പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന, നിലവില്‍ ഐഎന്‍ടിയുസി സംസ്ഥാനകമ്മറ്റി അംഗവുമായ പദ്മിനിതോമസ്, പദ്മിനിതോമസിന്റെ മകനും സീരിയല്‍ താരവും ഫെന്‍സിംഗ് ദേശീയ മെഡല്‍ ജേതാവുമായ ഡാനിജോണ്‍ ശെല്വന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, വി.എന്‍ ഉദയകുമാര്‍, പൂന്തുറപള്ളിയിലെ വനിതാ കൂട്ടായ്മയുടെ പ്രവര്‍ത്തകയും മുന്‍ യുഡിഎഫ് പ്രവര്‍ത്തകയുമായിരുന്ന ജയാ സുരേഷ്, മത്സ്യത്തൊഴിലാളിയായ ശോഭനന്, കേരളാകോണ്‍ഗ്രസ് സംസ്ഥാന സമിതിയംഗവും പൂന്തുറ വാര്‍ഡ് മുന്‍ കൗണ്‍സിലറുമായ പീറ്റര്‍ സോളമന്, ലത്തീന്‍ കത്തോലിക്കാ സഭാംഗങ്ങളായ മൈക്കിള്‍ സാജന്, യേശുദാസന്, ആല്‍ബി ഫെര്‍ണാണ്ടസ്, അമലദാസന്‍, കൊച്ചുവേളിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ജിജോ ജെറോം, സിപിഎം പ്രവര്‍ത്തകയായ ഗില്‍ഡാ ജോര്‍ജ്, പൂവാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (തിവാരി) സംസ്ഥാന പ്രസിഡന്റുമായ ആന്റോ മെഴ്സിയര്‍, ജോജി വര്‍ഗീസ്, സി.എം എബ്രഹാം, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയും തീരദേശഎക്യവേദി പ്രവര്‍ത്തകനുമായ എം.ഹരിദാസന്, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഡ്വ.സംഗീത് രവീന്ദ്രന്‍നായര്‍, സിപിഎം മഹിളാ അസോസിയേഷന് ജോയിന്റ് സെക്രട്ടറി സീന, മുന്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറും കെഎസ് യു നേതാവുമായ പരശുരാമന്തമ്പി, എം.എസ് സുരേന്ദ്രന്, ആംആദ്മി പാര്‍ട്ടി മുന്‍ മണ്ഡലം കണ്‍വീനര്‍ മധുസൂദനന്‍നായര്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് സിനോയി കുരുവിള, പി.ഉണ്ണികൃഷ്ണന്‍നായര്‍, വിജയ്കൃഷ്ണന്‍, വി.അനില്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ആര്.അനു,പി.ആസിഫ്, പി.റ്റി ബാലന്, പ്രവര്‍ത്തകരായ എം.എസ് സുരേന്ദ്രന്, പൂന്തുറ സ്വദേശിയായ രാജു തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
2024-03-14