17/10/22
ഡൽഹി :കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്.96%പോളിംഗ് രേഖപെടുത്തി.9900വോട്ടർമാരിൽ 9500പേർ വോട്ട് രേഖപെടുത്തി.കോൺഗ്രസിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ തെളിവാണ് പോളിംഗ് എന്ന് മധുസൂധൻ മിസ്ത്രി പറഞ്ഞു.
തുടക്കത്തിൽ പിന്തുണ കുറവായിരുനെങ്കിലും തരൂർ ശക്തമായ പ്രകടനം നടത്തി. പല പിസിസികളും തണുപ്പൻ സ്വീകരണമാണ് തരൂരിന് നൽകിയത്.
ഖാർഗെ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന പ്രചാരണം തരൂർ ഒരു പരിധിവരെ ഇല്ലാതെയാക്കി. വോട്ടേഴ്സ് ലിസ്റ്റും, വോട്ടിംഗ് രേഖപെടുത്തുന്ന വിധത്തിലും തരൂർ ശക്തമായ നിലപാട് സ്വീകരിച്ചു. ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.