26/10/22
ഡൽഹി :ശശിതരൂർ ഇല്ലാതെ കോൺഗ്രസ് പ്രവർത്തക സമിതി നിലവിൽ വന്നു.പുതിയ പാര്‍ട്ടി അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചുമതലയേറ്റതിന് പിന്നാലെ നിലവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിസമര്‍പ്പിച്ചിരുന്നു. പുതിയ പ്രവര്‍ത്തകസമിതി ചുമതലയേല്‍ക്കും വരെയുള്ള പകരം സംവിധാനമായിട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി നിലവില്‍ വരുന്നത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സ്റ്റിയറിംഗ് കമ്മിറ്റിയിലുണ്ട്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സമിതിയില്‍ ഇടം നേടി. കേരളത്തില്‍ നിന്നും മുതിര്‍ന്ന നേതാവ് എകെ ആന്റണി യും,സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും, ഉമ്മന്‍ ചാണ്ടിയും സമിതിയിലെത്തി.