എം. എം.മണിക്ക് മറുപടി വാർത്താസമ്മേളനത്തിലൂടെ നൽകാൻ എസ്. രാജേന്ദ്രൻ1 min read

27/10/22

ഇടുക്കി :എം. എം. മണിക്ക് മറുപടി നൽകാൻ വാർത്താസമ്മേളനം വിളിച്ച് എസ്. രാജേന്ദ്രൻ.ഇന്ന് മൂന്നാറിലാണ് എസ് രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വളിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അറിവോടെ സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ അഴിമതികള്‍ രേഖാമൂലം പുറത്ത് വിടുമെന്നാണ് സൂചന. മുന്‍ വൈദ്യുതി മന്ത്രിയും  എം എല്‍ എയുമായ എം എം മണി ട്രേഡ് യൂണിയന്‍ പ്രതിനിധി സമ്മേളത്തില്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷമായ ഭാഷയില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ഇടുക്കിയില്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്ത് വന്നു.

15 കൊല്ലം എംഎല്‍എയും അതിന് മുൻപ്ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയായ അഡ്വ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം എം എം മണിയുയര്‍ത്തി. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. ഇതോടെ മണിക്കെതിരെ രാജേന്ദ്രന്‍ മാധ്യമങ്ങളിലൂടെ പ്രസ്ഥാവന ഇറക്കി. ജില്ലയിലെ മുതിര്‍ന്ന നേതാവിനെതിരെ ശബ്ദിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചതോടെ പാര്‍ട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി.

ഇതേ തുടര്‍ന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി സി പി എം പുറത്താക്കി. എന്നാല്‍, പൊതുവേദികളില്‍ എം എം മണി രാജേന്ദ്രനെ വിമര്‍ശിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം നടന്ന ട്രൈഡ് യൂണിന്‍ പ്രതിനിധി സമ്മേളനത്തില്‍ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും ശക്തമായി. എം എം മണിയുടെ പ്രസ്താവനക്കെതിരെ രാജേന്ദ്രന്‍ രംഗത്തെത്തുകയും പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അഴിമതി തുറന്നുകാട്ടി. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *