28/3/23
തിരുവനന്തപുരം :രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം. മാർച്ചിനെ ചെങ്കോട്ടയിൽ പോലീസ് തടഞ്ഞതോടെ യാണ് സംഘർഷം ഉണ്ടായത്.പന്തം കൊളുത്തിയുള്ള പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ വൈകുന്നേരം 7മണിക്ക് തന്നെ പ്രവർത്തകർ തടിച്ചുകൂടി.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെയും, വനിതാ എം പി മാരെയും പോലീസ് ബലം പ്രയോഗിച്ചു നീക്കുന്നു. ഡീൻ കുര്യക്കോസ്, ടി എൻ പ്രതാപൻ, ജെബി മേത്തർ തുടങ്ങിയ നേതാക്കളെ വലിച്ചിഴച്ച് വാനിൽ കയറ്റി. പക്ഷെ വാൻ മുന്നോട്ടെടുക്കാൻ സമ്മതിക്കാതെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു.
സമാദാനപരമായി നടത്താൻ നിശ്ചയിച്ച പ്രകടനത്തെ പോലീസ് ഇടപെടൽ ആണ് വഷളാക്കിയതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. നരേന്ദ്ര മോദിയെ താഴെയിറക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും, വളരെ ശക്തമായ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.