രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന,നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം അടുത്ത ആഴ്ച, ജാഗ്രത ശക്തമാക്കി കേരളവും1 min read

23/3/23

തിരുവനന്തപുരം :രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന. ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പരിശോധനകൾ കൂട്ടണമെന്നും, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

സംസ്ഥാനത്തും ജാഗ്രത നിർദ്ദേശമുണ്ട്. ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധമാക്കിയതായി ആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു.

ഇന്നലെ സംസ്ഥാനത്ത് 200കേസുകളും,    കോവിഡ് മൂലം  മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മരണവും തൃശൂരിലാണ്.  കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. എറണാകുളത്ത് 50 പേര്‍ക്കും തിരുവനന്തപുരത്ത് 36 പേര്‍ക്കുമാണ് രോഗബാധ.

രാജ്യത്തും കൊവിഡ് കേസുകളില്‍ വര്‍ദ്ധനയുണ്ട്.കഴിഞ്ഞ മൂന്നുദിവസമായി കേരളത്തിലും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കാനും നിരീക്ഷണം ശക്തിപ്പെടുത്താനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ദിവസവുമുള്ള കൊവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണം. കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ എം എസ് സി എല്ലിന് നിര്‍ദേശം നല്‍കി.കൊവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ പൊതുസ്ഥലങ്ങളില്‍ പോകുമ്പോൾ   മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

അതേസമയം ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 7026 പേര്‍ക്കാണ് രോഗബാധയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.09 ആയി ഉയര്‍ന്നു. അഞ്ച് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *