8/4/23
ഡൽഹി :രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന തുടരുന്ന പശ്ചത്തലത്തിൽ ജില്ലകൾ തോറും യോഗം വിളിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം . തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാന തലത്തില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്താനാണ് സാദ്ധ്യത. മഹാരാഷ്ട്രയില്‍ മാത്രം പുതിയ 926 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ 6,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6050 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 28303 ആയി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39 ശതമാനം ആണ്. മുംബയ്, ഡല്‍ഹി എന്നിങ്ങനെയുള്ള നഗര മേഖലയില്‍ ആണ് രോഗ വ്യാപനം ശക്തമാകുന്നത്. വ്യാഴാഴ്ച മഹാരാഷ്ട്രയില്‍ മാത്രം എണ്ണൂറിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിക്കപ്പെടുന്നവരില്‍ 60 ശതമാനം പേരിലും ഒമിക്രോണ്‍ വകഭേദമായ എക്സ്ബിബി വണ്‍ വൈറസിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രഹര ശേഷി കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലുള്ള കൊവിഡ് വകഭേദമാണ് ഇത്.