‘പത്തൊൻപതാം നൂറ്റാണ്ടിന്റെ ഇതിഹാസക്കാരൻ’ പി.ഭാസ്കരനുണ്ണി (1926-1994) ഇന്ന് 29-ാം ഓർമ്മ ദിനം. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

8/4/23

കൊല്ലം ജില്ലയിലെ ഇരവിപുരത്ത് 1926-ഡിസംബർ 17ന് ജനിച്ചു. പിതാവ് ഇ.വി പരമേശ്വരൻ മാതാവ് കാർത്യായനി. കൊല്ലം എൽ.പി സ്കൂൾ, കൊല്ലം സംസ്കൃത സ്കൂൾ, മയ്യനാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം ശാസ്തി പരീക്ഷ, സാഹിത്യവിശാരദ് പരീക്ഷ ജയിച്ചു.കൊല്ലം എസ് എൻ കോളേജിൽ കുറച്ചു നാൾ ക്ലാർക്കായി . മയ്യനാട് സ്കൂളിൽ അദ്ധ്യാപകനായി. ജനയുഗത്തിൻ്റെ സബ് എഡിറ്റർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. മയ്യനാട് ഹൈസ്കുളിൽ അദേഹം സ്റ്റുഡൻസ് കോൺഗ്രസ്റ്റിൻ്റെ നേതാവായിരുന്നു. സ്വാതന്ത്യ സമര സേനാനികളും അച്ഛൻ്റെ അനുജന്മാരും ആയിരുന്ന ഇ.വി.കേശവൻ, ഇ.വി.കരുണാകരൻ എന്നിവരുടെ സാമീപ്യവും സ്വാധീനവും പി.ഭാസ്കരനണ്ണിയെ കമ്യൂണിസ്റ്റ് ചിന്താഗതിയിലേയ്ക്ക് എത്തിച്ചു. പിന്നീട് രാഷ്ടീയ പ്രവർത്തനം ഉപേക്ഷിച്ചു.സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ അദ്ദേഹം ലേഖനങ്ങൾ എഴുതിത്തുടങ്ങി.ജനയുഗം, കൗമുദി, മലയാളനാട് എന്നിവയിലാണ് ലേഖനക്കൾ പ്രസിദ്ധപ്പെടുത്തിയിരുന്നത്.ഈ ആദ്യകാല ലേഖനങ്ങളുടെ സമാഹാരമാണ് വെളിച്ചം വീശുന്നു.എന്ന പുസ്തകം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിന് കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ലഭിച്ചു.അദേഹത്തിൻ്റെ പഠനത്തിന് കേരള സാഹിത്യ അക്കാദമി സ്കോളർഷിപ്പ് നൽകി, കേന്ദ്ര മാനവശേഷി വികസന വകുപ്പിൻ്റെ ഫെല്ലോഷിപ്പും കേരള പ്രസ്സ് അക്കാദമിയുടെ സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.
35 വർഷങ്ങൾക്കൊണ്ട് ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇതിഹാസ ചരിത്രം .

പശുവിനെ വളര്‍ത്താം എന്നാല്‍ പാലുകറക്കാന്‍ പാടില്ല എന്ന വിചിത്രമായ ആചാരം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. അവര്‍ണ്ണന്റെ വീട്ടിലെ പശു പ്രസവിച്ചാല്‍ അതിനെ അടുത്തുള്ള സവർണൻ്റെ തറവാട്ടില്‍ എത്തിക്കണം. പാലിനുള്ള അവകാശം അവർക്കാണ്. കറവ തീരുമ്പോള്‍ തറവാട്ടുകാർ വിവരം അറിയിക്കും. അപ്പോള്‍ പശുവിനെ തിരിച്ചു കൊണ്ടുപോകാം. അങ്ങനെ ചെയ്തില്ലെങ്കില്‍ പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടിയിട്ട് അടിക്കും. അയാളുടെ ബന്ധുക്കള്‍ പശുവിനെ കൊണ്ടുവന്നുകൊടുത്ത് മാപ്പ് പറഞ്ഞാല്‍ കെട്ടഴിച്ച് മോചിപ്പിക്കും. വെറുതെയല്ല കറവയുള്ള പശുവിനെ വാങ്ങുന്നത്; കൊണ്ടുവരുമ്പോഴും കൊണ്ടുപോകുമ്പോഴും ഒരു ഊണ് ഉടമസ്ഥന് കിട്ടും!
പി. ഭാസ്കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തിൽ നിന്നാണിത്. ഒരു ഭാവനയ്ക്കും എത്തിപ്പെടാൻ കഴിയാത്തത്ര വിചിത്രസംഭവങ്ങളാണ് ഈ പുസ്തകത്തിലത്രയും. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആചാരങ്ങൾ, ജാതികൾ, ദാമ്പത്യവും ദായക്രമവും, ഹിന്ദു രാജാക്കന്മാർ, കുറ്റവും ശിക്ഷയും, ക്ഷേത്രം, ഭൂമി എന്നിങ്ങനെ 16 വിഭാഗങ്ങളിലായി നൂറുകണക്കിനു വിവരങ്ങളാണ് ഈ പുസ്തകത്തിൽ പൂർണമായും ചരിത്രരേഖകളുടെ പിൻബലത്തോടെ അദ്ദേഹം നിരത്തിയിരിക്കുന്നത്; അതും ഒരു നോവലിനേക്കാൾ വായനാസുഖമുള്ള ഭാഷയിൽ.12-ൽ പരം കൃതികളുടെ കർത്താവാണ് അദ്ദേഹം 1994 ഏപ്രിൽ 8-ാം തീയതി അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *