29/6/23
തിരുവനന്തപുരം : 60 വർഷത്തോളമായി പട്ടയം ലഭിക്കാത്ത കൊല്ലയിൽ പഞ്ചായത്തിൽ പാങ്കോട്ട് കോണം വാർഡിലെ 15 ഓളം കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപെട്ട് സിപിഐ കൊല്ലയിൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യു മന്ത്രിക്ക് നിവേദനം നൽകി.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം KS മധുസൂദനൻ നായർ നിവേദനം റവന്യൂ മന്ത്രി കെ. രാജന് കൈമാറി.സിപിഐ കൊല്ലയിൽ എൽ സി സെക്രട്ടറി ധനുവച്ചപുരം പ്രസാദ്, അസി:സെക്രട്ടറി ശശീന്ദ്ര ബാബു , ധനുവച്ചപുരം ബ്രാഞ്ച് സെക്രട്ടറി സജികുമാർ AITUC കൊല്ലയിൽ മേഖല പ്രസിഡന്റ് C സഹദേവൻ എന്നിവർ സന്നിഹിതരായിരുന്നു.