സർവ്വകലാശാലകളിൽ കോവിഡിന്റെ മറവിൽ ഓൺലൈനിലൂടെ, 380 അധ്യാപകരെ നിയമിക്കാൻ തിരക്കിട്ട് നീക്കം. ഓൺലൈൻ ഇന്റർവ്യൂ ചട്ടങ്ങൾ നിലവിലില്ലാതു കൊണ്ട് നിയമനങ്ങൾ നിർത്തിവയ്ക്കണമെന്ന് കേന്ദ്ര മന്ത്രാലയം. പ്രതിവർഷം 80 കോടി രൂപയുടെ അധികച്ചെലവ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നിയമന ങ്ങൾക്ക് വേഗതകൂട്ടാൻ വിസി മാർക്ക് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നിർദ്ദേശം. സംവരണം വ്യാപകമായി അട്ടിമറിച്ചതായി ആക്ഷേപം ഓൺലൈൻ നിയമനങ്ങൾ നിർത്തിവയ്ക്കാൻ വിസി മാർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി1 min read

തിരുവനന്തപുരം :സർക്കാർ- എയ്ഡഡ് കോളേജുകളിലെ രണ്ടായിരത്തോളം അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച സർക്കാർ സർവകലാശാലകളിൽ വ്യാപകമായി തിരക്കിട്ട് അധ്യാപക നിയമനത്തിന് കളമൊരുക്കുന്നു. കോവിഡിന്റെ മറവിൽ ഓൺലൈനിലൂടെ സെലക്ഷൻ കമ്മിറ്റി വിളിച്ചുകൂട്ടിയാണ് തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വരുംമുമ്പു തന്നെ എല്ലാ നിയമനങ്ങളും പൂർത്തിയാക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. കുസാറ്റും കണ്ണൂർ സർവ്വകലാശാലയും ഓൺലൈൻ കൂടിക്കാഴ്ച യിലൂടെ നിയമനങ്ങൾ ആരംഭിച്ചു.

ഓൺലൈൻ ഇൻറർവ്യൂ നടത്തുന്നതിന് സർവകലാശാലകളുടെ നിലവിലെ ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടില്ലാത്തതുകൊണ്ടു വ്യക്തമായ ചട്ടങ്ങൾ ഉണ്ടാക്കാതെ ഇത്തരം കൂടിക്കാഴ്ചകൾ നടത്തി അധ്യാപക നിയമനങ്ങൾ നടത്തരുതെന്നും ന ടത്തിയിട്ടുള്ള ഓൺലൈൻ നിയമനങ്ങൾ റദ്ദാക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. .

അധ്യാപകരെ നിയമിക്കുന്നതിനുള്ള അധികാരം സർവകലാശാല സിൻഡിക്കേറ്റുകൾക്കാ .
ണ്.

കേരളയിൽ വിജ്ഞാപനം ചെയ്ത 110 ഒഴിവുകളിൽ 53 തസ്തികകളിൽ ഇതിനകം നിയമനങ്ങൾ നടത്തി കഴിഞ്ഞു. ഉയർന്ന യോഗ്യതകളുണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളെ അവഗണിച്ചു് സിപിഎമ്മിന്റെ മുൻ എം.പിയുടെ ഭാര്യയ്ക്ക് നിയമനം നൽകിയതുൾപ്പടെ നടന്ന നിയമനങ്ങൾ വിവാദ മായിരിക്കുകയാണ്.എം.ജി യിലെ 71 ഒഴിവുകളിൽ 42വും, കണ്ണൂർ 22ഒഴിവുകളിൽ 6 വും, ഇതിനകം നികത്തി.

കോവിഡ് കാലത്ത് ഓൺലൈനിലൂടെയുള്ള പഠനമായതുകൊണ്ട് അധ്യാപകരുടെ ജോലിഭാരം തുലോം കുറവാണ്. അത്കൊണ്ട് അധ്യാപക നിയമനങ്ങൾക്കുള്ള അനിവാര്യതയില്ല.

പരമാവധി സിപിഎം അനുഭാവികളെയും ഉന്നത സ്വാധീനമുള്ളവരെയും നിയമിക്കുക എന്ന ഉദ്ദേശത്തോടെയാണ് നിയമവിരുദ്ധമായി ഓൺലൈനിലൂടെ നിയമനങ്ങൾ നടത്തുന്നതെന്ന ആക്ഷേപം ശക്തമാണ്

കേരള 57, കുസാറ്റ് 104, കാലിക്കറ് 116, കണ്ണൂർ 16, സംസ്കൃതം 56,എം.ജി 31 ഉൾപ്പടെ 38 നിയമനങ്ങൾക്ക് 80 കോടി രൂപ പ്രതിവർഷം അധികച്ചെലവുണ്ടാകും.

സംവരണതത്വം പൂർണമായും അട്ടിമറിച്ചുകൊണ്ടും മുൻ സംവരണകുറവ് പരിഹരിക്കാതെയുമാണ് കുസാറ്റിലും കാലിക്കറ്റിലും കേരളയിലും നിയമന അപേക്ഷ വിജ്ഞാപനങ്ങൾ തന്നെ പുറപ്പെടുവിച്ചത്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേ ശമനുസരിച്ച് തിരക്കുപിടിച്ച് സർവ്വകലാശാലകൾ നടത്തുന്ന ചട്ടവിരുദ്ധമായ ഓൺലൈൻ നിയമനങ്ങളിൽ വ്യാപകമായ സ്വജനപക്ഷപാതത്തിനുംf ക്രമക്കേടിനും സാധ്യതയുള്ളതുകൊണ്ട് നിയമങ്ങൾ നിർത്തിവെക്കാൻ വൈസ് ചാൻസിലർമാര്ക്ക് അടിയന്തിര നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാറും സെക്രട്ടറി M.ഷാജർഖാനും ഗവർണർക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *