സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം ;കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ നാളെ1 min read

30/9/22

തിരുവനന്തപുരം :കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. വൈകുന്നേരം 4മണിക്ക് കാനം രാജേന്ദ്രൻ പതാക ഉയർത്തും.മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ സ്റ്റാലിനും പങ്കെടുക്കുന്ന സെമിനാര്‍ നാളെയാണ്.

സി.പി.ഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഒക്ടോബര്‍ മൂന്ന് വരെയാണ് സംസ്ഥാന സമ്മേളനം. പതാക, ബാനര്‍, കൊടിമര ജാഥകള്‍ 4 മണിയോടെ പുത്തരിക്കണ്ടം മൈതാനത്തെത്തും. പ്രതിനിധി സമ്മേളനവും ദേശീയ നേതാക്കളടക്കം പങ്കെടുക്കുന്ന സെമിനാറും നാളെയാണ്. ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പിണറായി വിജയന് പുറമെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുക്കും.

ടാഗോര്‍ തിയറ്ററിലെ പ്രതിനിധി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് സി.ദിവാകരനാണ് പതാക ഉയര്‍ത്തുക. ജനറല്‍ സെക്രട്ടറി ഡി. രാജ സമ്മേളനം ഉദ്ഘാടനം ചെയ്യും. നിരീക്ഷകര്‍ അടക്കം 563 പേര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും. 3 ദിവസത്തെ ചര്‍ച്ചകള്‍ക്കു ശേഷം തിങ്കളാഴ്ച പുതിയ സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുക്കും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിനിധികളെ തെരഞ്ഞെടുത്ത് മൂന്നിന് സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *