1/10/22
തിരുവനന്തപുരം :സിപിഐ പ്രതിനിധി സമ്മേളനം ഇന്ന് നടക്കും.പ്രായപരിധി നടപ്പാക്കുന്നതിലെ തര്‍ക്കം സംബന്ധിച്ച ചര്‍ച്ചയും പ്രതിനിധി സമ്മേളനത്തില്‍ നടക്കും.
പ്രായപരിധി മാര്‍ഗ നിര്‍ദേശം നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തി. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകേണ്ടി വരും.
വ്യാഴാഴ്ച നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും, സി ദവാകരനും വിട്ടുനിന്നിരുന്നു. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയില്‍ പിന്‍വാങ്ങിയതോടെ കൊടിമരം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആണ് കൈമാറിയത്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തിരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.