12/8/22
തിരുവനന്തപുരം :സംസ്ഥാന സർക്കാരിന് മാർഗനിർദേശങ്ങൾ നൽകി സിപിഎം. മന്ത്രിമാർ ഓഫീസിൽ മാത്രമിരിക്കാതെ ജനങ്ങളുടെ ഇടയിലേക്കിറങ്ങണം, മാധ്യമ ഇടപെടൽ ഊർജിത മാക്കണം, കൂടുതൽ ജനകീയ വിഷയങ്ങളിൽ കൂടുതൽ ഇടപെടണമെന്നും സിപിഎം.
സര്‍ക്കാറിനെ സംരക്ഷിക്കണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഗവര്‍ണറെ ഉപയോഗിച്ചും സര്‍ക്കാറിനെതിരെ നീക്കം നടക്കുന്നു. ഗവര്‍ണര്‍ ഇടപെടേണ്ട രീതിയില്‍ അല്ല നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ബോധപൂര്‍വമായ കൈവിട്ട കളിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സമീപനം സാധാരണ നിലയില്‍ കേരളത്തിന് പരിചയമില്ലാത്തതാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിന് അനുവദിച്ച റവന്യു ഗ്രാന്‍റില്‍ കുറവുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് തടയുകയാണ്. ഇവിടെ വികസനം വേണ്ടെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്ര നിലപാടിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. മാധ്യമങ്ങളും സര്‍ക്കാറിന്റെ നേട്ടങ്ങളെ തമസ്കരിക്കുന്നു. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും കോടിയേരി പറഞ്ഞു.
കിഫ്ബിയെ ഉള്‍പ്പെടെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തോമസ് ഐസക്കിന് എതിരായ ഇ.ഡി നോട്ടീസ് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പ്രവര്‍ത്തനം തകര്‍ക്കുകയാണ് ലക്ഷ്യം. എല്ലായിടത്തും ഇ.ഡി കടന്നുകയറി ഇടപെടുന്നുവെന്നും കോടിയേരി പറഞ്ഞു.
ന്നാ താൻ കേസുകൊട് എന്ന സിനിമയെ ബഹിഷ്കരിക്കാൻ സിപിഎം പറഞ്ഞിട്ടില്ല, പാർട്ടി നയത്തിനെതിരെ പ്രവർത്തിക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ല, പ്രധാന വകുപ്പായ ആഭ്യന്തര വകുപ്പിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.