2/8/23
തിരുവനന്തപുരം: ഷംസീറിന്റ പ്രസ്താവനയെ ചൊല്ലി അനാവശ്യ വിവാദമാണ് നടക്കുന്നതെന്ന്സിപിഎം.രാഷ്ട്രീയ പ്രതിരോധം തീർക്കുമെന്ന് സിപിഎം പറഞ്ഞു..സംഘപരിവാര്‍ ഗൂഢാലോചനയില്‍ എൻഎസ്‌എസ് നേതൃത്വം വീണെന്നാണ് സംശയം.എന്‍എസ്‌എസിന്‍റെ നാമജപ യാത്ര ശബരിമല പ്രതിഷേധത്തിന്‍റെ അന്തരീക്ഷം ഒരുക്കാനുള്ള ബോധപൂര്‍വ്വ ശ്രമമെന്നാണ് വിലയിരുത്തല്‍.ശാസ്ത്രത്തെ മിത്തുമായി ബന്ധിപ്പിക്കുന്ന കാര്യം മാത്രമാണ് ഷംസീര്‍ പറഞ്ഞതെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
അതേസമയം സ്പീക്കറുടെ പ്രസ്താവന ആരെയും നോവിച്ചിട്ടില്ലെന്ന് എ കെ ബാലൻ പറഞ്ഞു. തന്റെ വ്യക്തിത്വം ആരുടേയും മുന്നിൽ കൈകൂപ്പി കിട്ടിയതല്ല, സുകുമാരൻ നായരുടെ ഉദ്ദേശം എന്താണെന്ന് പറയുന്നില്ലെന്നും ബാലൻ പറഞ്ഞു.